ഇത് പേളി തന്നെയാണോ!! നീണ്ടമുടികാരിയായ പേർളിയെ കണ്ട് ഞെട്ടി ആരാധകർ – ഫോട്ടോസ് വൈറൽ

ഇത് പേളി തന്നെയാണോ!! നീണ്ടമുടികാരിയായ പേർളിയെ കണ്ട് ഞെട്ടി ആരാധകർ – ഫോട്ടോസ് വൈറൽ

അവതാരകയും, നടിയും, ബിഗ് ബോസ് റണ്ണർ അപ്പുമായ പേളി മാണിയുടെ പുതിയ ലൂക്ക് സോഷ്യൽ മീഡിയയിൽ വൈറൽ. ബിഗ് ബോസിന് ശേഷം ഒരുപാട് നാളായി താരം ടെലിവിഷൻ പ്ലാറ്റഫോമിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും സഞ്ജീവമാകാനുള്ള തയാറെടുപ്പിലാണ് താരം. ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദിനെയാണ് പേർളി വിവാഹം ചെയ്തത്.

ആരാധകർ സ്ഥിരം കണ്ട ഗെറ്റപ്പിൽ നിന്ന് മാറിയാണ് ഇപ്പോൾ പേളിയെ കാണാൻ സാധിക്കുന്നത്. ചുരുണ്ട മുടിക്കാരിയായ പേളിയെ നമ്മുക്ക് എല്ലാവർക്കും അറിയാം. ‘എനിക്ക് നീളൻ മുടി വന്നാൽ’ എന്ന ക്യാപ്ഷനോട് കൂടിയാണ് പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

പേളി അവതാരകയായി വീണ്ടും എത്തുകയാണ്. സീ കേരളം ചാനൽ ആരംഭിക്കുന്ന ‘ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി’ എന്ന ഷോ ഈ ആഴ്ച ആരംഭിക്കും. നിരവധി ആരാധകരാണ് ഷോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. പേർളിയുടെ ശക്തമായ തിരിച്ചുവരവായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്.

ബിഗ് ബോസിന് ശേഷം പേളിയും ശ്രീനിഷ് കേന്ദ്രകഥാപാത്രങ്ങളായ വെബ് സീരീസ് യൂട്യൂബിൽ വമ്പൻ ഹിറ്റായിരുന്നു. ഓരോ എപ്പിസോഡും ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇരുവരുടെയും പ്രണയം തൂകുന്ന നിമിഷങ്ങളായിരുന്നു വെബ് സീരിസിൽ കൂടുതൽ.

CATEGORIES
TAGS