സോഷ്യൽ മീഡിയയെ അതിശയിപ്പിച്ച് “കട്ട കലിപ്പ് ബേബി”..!! ഫോട്ടോസ് വൈറൽ
നവജാത ശിശുവിന്റെ വേറിട്ട മുഖഭാവം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ബ്രസീലിലെ റിയോ ഡി ജനീറയിലെ ആശുപത്രിയിലാണ് ഈ ആന്‍ഗ്രി ബേബി ജനിച്ചത്. ജനിച്ച കുഞ്ഞിന്റെ ഗൗരവമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയംകൊണ്ടാണ് വൈറലായത്.
കണ്ണ് അടച്ചു കരഞ്ഞുകൊണ്ടായിരിക്കും സാധാരണ കുഞ്ഞുങ്ങളുടെ ജനനം നടക്കുക. എന്നാല്‍ പതിവ് തെറ്റിച്ച് ഇതുപോലെ ദേഷ്യത്തില്‍ പിറന്നത് ആദ്യമായിരിക്കും. കലിപ്പ് ലുക്കില്‍ കണ്ണ് തുറന്നുപിടിച്ച നവജാത ശിശു പുറത്ത് വന്നപ്പോള്‍ ഡോക്ടര്‍മാര്‍ വരെ അതിശയിച്ചു എന്നതാണ് സത്യം.
ഫെബ്രുവരി 13 ന് ഡയാന ഡി ജീസസ് ബാര്‍ബോസ എന്ന യുവതിയ്ക്കാണ് ഈ പെണ്‍കുഞ്ഞ് ജനിച്ചത്. പ്രസവ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ റോഡ്രിഗോ കുന്‍സ്റ്റമാന്‍ ആണ് ഈ വേറിട്ട ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. പൊക്കിള്‍ക്കൊടി മുറിച്ച ശേഷമാണ് ആഗ്രിബേബി കരഞ്ഞത് എന്ന് ഡോക്ടേര്‍സ് പറഞ്ഞത്.
ഫോട്ടോഗ്രാഫര്‍ റോഡ്രിഗോ കുന്‍സ്റ്റമാന്‍ തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും. ചിത്രങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളിലാണ് വൈറലായത്. ഗൂഗിളിൽ ആരാണ് ഈ കുട്ടിയെന്ന് അറിയാൻ ഒരുപാട് പേർ തിരഞ്ഞു. ബ്രസീലാണ് സംഭവം നടന്നത്.