‘സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ അമ്മ 3-4 മാസം മിണ്ടാതെ ഇരുന്നിട്ടുണ്ട്..’ – തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി
‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. ആദ്യ സിനിമയിൽ നായികയായി അഭിനയിച്ചതെങ്കിലും ഐശ്വര്യക്ക് കൂടുതൽ കഴിവ് പ്രകടമാക്കാൻ പറ്റിയത് തന്റെ രണ്ടാമത്തെ സിനിമയായ മായനദിയിലൂടെയണ്. അതിലെ അപർണ രവി എന്ന കഥാപാത്രം അത്ര മനോഹരമായാണ് താരം അവതരിപ്പിച്ചത്.
അഭിനയിച്ച മിക്ക സിനിമകളും സൂപ്പർഹിറ്റുകളായിരുന്നു താരത്തിന്റേത്. സിനിമയിൽ അഭിനയിക്കുന്നതിനോട് തന്റെ അമ്മയ്ക്ക് തീരെ താല്പര്യമില്ലായിരുന്നുവെന്ന് ഐശ്വര്യ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. തന്റെ മെഡിക്കൽ പ്രൊഫഷനും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാനാണ് താരത്തിന്റെ ആഗ്രഹം.
ഐശ്വര്യയുടെ വാക്കുകൾ, ‘ഞാൻ സിനിമയിൽ പരസ്യത്തിലുമൊക്കെ അഭിനയിക്കുന്നതിനോട് അമ്മയ്ക്ക് തീരെ താല്പര്യമില്ലായിരുന്നു. എന്റെ അമ്മ അൽപ്പം കർക്കശക്കാരിയാണ്. സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ 3-4 മാസം അമ്മ എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. പി.ജി കഴിഞ്ഞ് എം.ഡി ചെയ്യണമെന്നായിരുന്നു എപ്പോഴും അമ്മയുടെ പ്രാർത്ഥന.
ഉത്തർപ്രദേശിൽ തീർത്ഥാടനത്തിന് പോയതും അതുകൊണ്ടാണ്. ജോലിയിൽ നിന്ന് വിരമിച്ച് ഒരുപാട് യാത്രകളൊക്കെ പോയ ഒരാളാണ് അമ്മ അതും ഒറ്റക്ക്. ഹിമാലയത്തിൽ ട്രെക്കിങ്ങിന് ഒക്കെ അമ്മ പോയിട്ടുണ്ട്. പെൺകുട്ടികൾ ഒറ്റക്ക് യാത്ര ചെയ്യണം, ഫിനാൻഷ്യയിലി ഇൻഡിപെൻഡന്റ് ആവണമെന്ന് അമ്മ എപ്പോഴും പറയും.
പത്ത് വർഷത്തിന് ശേഷമാണ് ഞാൻ ഇത്രയും ദിവസം വീട്ടിൽ നിൽക്കുന്നത്. പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് വീട്ടിൽ എത്തിയപ്പോൾ അടുത്ത് ഞാനില്ലല്ലോയെന്ന് അമ്മ വിളിക്കുമ്പോൾ പറയും..’ ഐശ്വര്യ പറഞ്ഞു. ഏതൊരു പുതുമുഖ നടിയും കൊതിക്കുന്ന ഒരുപറ്റം നല്ല കഥാപാത്രങ്ങൾ കരിയറിന്റെ ആദ്യം തന്നെ ചെയ്യാൻ ഭാഗ്യം ലഭിച്ച താരമാണ് ഐശ്വര്യ.