‘സാരിയിൽ ഒരു ദേവതയെ പോലെ തോന്നുന്നു..’ – നടി സാധികയുടെ പുതിയ ഫോട്ടോയ്ക്ക് ആരാധികയുടെ കമന്റ്
അവതാരകയായും മോഡലായും അഭിനയത്രിയായും തിളങ്ങി മലയാളി മനസ്സുകളിൽ ഇടം നേടിയ താരമാണ് നടി സാധിക വേണുഗോപാൽ. 2012-ൽ പുറത്തിറങ്ങിയ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വരികയും പിന്നീട് ടെലിവിഷൻ രംഗത്ത് നിരവധി സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു താരം.
മഴവിൽ മനോരമയിലെ സംപ്രേക്ഷണം ചെയ്ത ‘പട്ടുസാരി’ എന്ന സീരിയലിലെ അഭിനയത്തിന് ശേഷം താരത്തിന് ഒരുപാട് ആരാധകരുണ്ടായത്. സോഷ്യൽ മീഡിയയിൽ സജീവമായ സാധിക തന്റെ കാഴ്ചപ്പാടുകളും നിലപാടുകളും അതിലൂടെ വ്യക്തമാക്കാറുണ്ട്. ശബരിമല വിഷയം വന്നപ്പോൾ വിശ്വാസികളെ അനുകൂലിച്ച് പ്രതികരിച്ച ഒരാളാണ് സാധിക.
നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന താരം അതെല്ലാം തന്റെ പേർസണൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഈ ലോക്ക് ഡൗൺ കാലത്തും സാധിക ഇത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്തിരുന്നു. ഇപ്പോഴിതാ കേരളത്തിന്റെ സ്വന്തം വേഷങ്ങളിൽ ഒന്നായാ സെറ്റ് മുണ്ട് ധരിച്ചുകൊണ്ട് പുതിയ ഫോട്ടോസ് ഷെയർ ചെയ്തിരിക്കുകയാണ്.
സെറ്റ് മുണ്ടിനൊപ്പം കൊറോണ കാലത്ത് അത്യവശ്യമായ മാസ്ക്കും വച്ച് തനി നാടൻ ലുക്കിൽ തിളങ്ങിയ താരത്തിന്റെ ചിത്രത്തിന് താഴെ നല്ല കമന്റുകൾ ആരാധകർ ഇട്ടിരിക്കുന്നത്. സാരിയിൽ ഒരു ദേവതയെ പോലെ തോന്നുന്നു.. എന്നാണ് ഒരു ആരാധിക കമന്റ് ചെയ്തത്. ഈ സമയത്ത് ഇതുവേണോ എന്ന് ഒരാൾ കമന്റ് ഇട്ടപ്പോൾ ‘കുറെ നെഗറ്റീവ് അല്ലേ അതിനിടയിൽ ഒരു പോസിറ്റീവ് ഇരിക്കട്ടെ..’ എന്ന മറുപടി നൽകി.
അതിന് ഇങ്ങനെ വയറുകാണിക്കണോ എന്നായി മറ്റൊരാളുടെ കമന്റ്. അതിനും വ്യക്തമായ മറുപടി നൽകാൻ താരം മറന്നില്ല. ‘ആ ഫോട്ടോയിൽ അതുമാത്രം കാണുന്നത് എന്റെ കുഴപ്പം അല്ല നിങ്ങളുടെ നോട്ടത്തിന്റെ കുഴപ്പം ആണ്..’ എന്നാണ് താരം മറുപടി നൽകിയത്. പ്രവീണ നീലഗിരിസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.
രാധിക വേണുഗോപാൽ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. അടുത്തിടെ താരം ഇൻസ്റ്റാഗ്രാമിൽ സാരിയിൽ എടുത്ത ഒരു ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ സോഷ്യൽ മീഡിയയിൽ ഒരുപാട് വാർത്തകൾ വന്നിരുന്നു. എക്കാലത്തെയും മികച്ച സെ.ക്സി വസ്ത്രം സാരിയാണെന്ന് താരം പോസ്റ്റ് ചെയ്തിരുന്നു.