‘ശ്രീകൃഷ്ണവിഗ്രഹത്തിനൊപ്പം ഭക്തിയോടെ നടി രശ്മി സോമന്റെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറൽ

‘ശ്രീകൃഷ്ണവിഗ്രഹത്തിനൊപ്പം ഭക്തിയോടെ നടി രശ്മി സോമന്റെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറൽ

മലയാളസിനിമ ടെലിവിഷൻ പരമ്പരകളിലും സജീവമായി പ്രവർത്തിച്ചിരുന്ന ഒരു താരമാണ് നടി രശ്മി സോമൻ. അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്സ് തുടങ്ങിയ സീരിയലുകളിൽ രശ്മി അവതരിപ്പിച്ച നായിക കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിലനിൽക്കുന്നുണ്ട്. ഇവ കൂടാതെ നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിരുന്നു.

സീരിയലിൽ മാത്രം ഒതുങ്ങി നിന്ന് താരമല്ലായിരുന്നു രശ്മി. പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘മഗ്‌രിബ്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച താരം 15ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകളേക്കാൾ മികച്ച വേഷങ്ങൾ താരത്തിന് സീരിയലിൽ നിന്നാണ് ലഭിച്ചത്. വിവാഹം ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന രശ്മി ഏറെ നാളുകൾക്ക് ശേഷം തിരിച്ചുവന്നിരുന്നു.

ഇപ്പോൾ വീണ്ടും സീരിയൽ രംഗത്ത് സജീവമായി തുടരുകയാണ് രശ്മി. സോഷ്യൽ മീഡിയയിൽ സ്ഥിരമായി തന്റെ വിശേഷങ്ങളും ഫോട്ടോസ് പങ്കുവെക്കുന്ന താരം ഇപ്പോഴിതാ ഉത്തരേന്ത്യയില്‍ നാളെ ജന്മാഷ്ടമി ആഘോഷിക്കുന്ന അവസരത്തിൽ ശ്രീകൃഷ്ണ വിഗ്രഹത്തിനൊപ്പം ഭക്തിയോടെ ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

രശ്മി സോമൻ റെയ്‌സ് വേൾഡ് ഓഫ് കളേഴ്സ് എന്ന പേജിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. തനി നാടൻ ലുക്കിൽ ഭക്തിസാന്ദ്രമായി ഇരിക്കുന്ന രശ്മിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ജെ.പി ഫോട്ടോഗ്രാഫി(ജിലാപ്പി)യാണ് അതിമനോഹരമായ രശ്മിയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ നടി സരയുവിന്റെ ഫോട്ടോഷൂട്ടും എടുത്തിരുന്നത് ജെ.പി ഫോട്ടോഗ്രഫിയായിരുന്നു.ആദ്യത്തെ കണ്മണി, അനിയൻ ബാവ ചേട്ടൻ ബാവ, വർണ്ണപ്പകിട്ട്, എന്ന് സ്വന്തം ജാനകിക്കുട്ടി, ശ്രദ്ധ, അരയന്നങ്ങളുടെ വീട് തുടങ്ങിയ സിനിമകളിൽ രശ്മി അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന അനുരാഗം എന്ന സീരിയലിലാണ് രശ്മി ഇപ്പോൾ അഭിനയിക്കുന്നത്.

CATEGORIES
TAGS