‘വീട്ടുകാർ പറയുന്നത് കേൾക്കാതെ ഞാൻ എന്തേലും കുഴിയിൽ ചെന്ന് ചാടും..’ – സാനിയ ഇയ്യപ്പൻ

ക്വീൻ എന്ന സിനിമയിലൂടെ മലയാളത്തിന്റെ ഗ്ലാമർ ക്വീനായി മാറിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. ആദ്യ സിനിമയിലൂടെ ഒരുപാട് ആരാധകരെയും അതുപോലെ തന്നെ ട്രോളുകൾക്കും ഒക്കെ ഉണ്ടാക്കിയ താരമാണ് സാനിയ. സാനിയയുടെ വസ്ത്രധാരണം പലപ്പോഴും ഒരുപാട് വിമർശനങ്ങൾക്ക് ഇടയാക്കാറുണ്ട്. പക്ഷേ അത്തരം കാര്യങ്ങൾക്ക് എതിരെ താരം തിരിച്ചും പ്രതികരിക്കും.

ഇപ്പോഴിതാ സാനിയ അടുത്തിടെ നേരിടേണ്ടി വന്ന സൈബർ അക്രമങ്ങൾക്ക് എതിരെ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ പ്രതികരിച്ചിരിക്കുകയാണ്. ‘വീട്ടുകാരോട് പലരും പറഞ്ഞിട്ടുണ്ട് നിങ്ങൾ നിങ്ങളുടെ മകളെ വഷളാക്കുകയാണ്, അവൾ പറയുന്നത് എല്ലാം ചെയ്തുകൊടുത്തോ എന്നൊക്കെ. പക്ഷേ സത്യം പറയട്ടെ ഞാൻ വളരെ അനുഗ്രഹം ലഭിച്ച കുട്ടിയാണ്.

അവർ അതിനൊന്നും ചെവി കൊടുക്കാതെ, ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തേക്ക് വിടും. വീട്ടുകാർക്ക് ഞാൻ ഈ ഫീൽഡിൽ വരണമെന്ന് ആഗ്രഹമുള്ളവരായിരുന്നു. അമ്മയ്ക്ക് ഞാനൊരു ഡാൻസർ ആവണമെന്നും അച്ഛൻ ഒരു സിനിമാനടിയാവണമെന്നും ആയിരുന്നു ആഗ്രഹം. എനിക്ക് മോഡേൺ ഡ്രസ്സുകൾ ഇടാൻ ഭയങ്കര ആഗ്രഹമായിരുന്നു.

അതിന് വേണ്ടിയാണ് അത് ഇടുമ്പോൾ വൃത്തികേട് ആണെന്ന് പറയാതിരിക്കാനാണ് ഞാൻ എന്റെ വണ്ണം കുറച്ചത്. സ്വന്തം അച്ഛനും അമ്മയും മാത്രം പറയുന്നത് കേട്ടാൽ മതി, മറ്റുള്ളവർ പറയുന്നത് കേൾക്കണ്ട കാര്യമില്ലല്ലോ..! ഞാൻ കണ്ണുമടച്ച് ആളുകളെ വിശ്വസിക്കുന്ന ഒരാളാണ്. എന്റെ അമ്മ എപ്പോഴും പറയും സനു നീ ആൾക്കാരെ പെട്ടന്ന് വിശ്വസിക്കുന്നു..’

ഞാൻ അത് കേൾക്കില്ല. കുറച്ചു നാൾ കഴിഞ്ഞ് കരഞ്ഞോണ്ട് ഞാൻ ചെന്ന് പറയും അമ്മ പറഞ്ഞ പോലെ തന്നെ സംഭവിച്ചു എന്നൊക്കെ. ഒരു പരുത്തിവരെ അമ്മയും അച്ഛനും പറയുന്നത് സത്യം. ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്. എത്ര തവണ പറഞ്ഞു തന്നാലും സത്യം പറഞ്ഞാൽ ഞാൻ അതൊന്നും കേൾക്കാറില്ല. ഞാൻ വീണ്ടും എന്തേലും കുഴിയിൽ ചെന്ന് ചാടും.. കുറച്ചുകൂടി അവര് പറയുന്നത് കേൾക്കുന്ന ഒരാളാവണമെന്ന് വിശ്വസിക്കാൻ ആളാണ് ഞാൻ..’ സാനിയ പറഞ്ഞു.

CATEGORIES
TAGS
NEWER POST‘ലോക്ക് ഡൗൺ സമയത്ത് മാനസികമായും സാമ്പത്തികമായും തകർന്നിരുന്നു..’ – തുറന്നുപറഞ്ഞ് നടി ഉമ നായർ