ലിപ് ലോക്ക് ചെയ്യാനറിയില്ലായിരുന്നു, അതിന് വേണ്ടി ചില സിനിമകൾ കണ്ടു..!! തുറന്ന് പറഞ്ഞ് രമ്യ നമ്പീശൻ

സംവിധായികയായും അവതാരകയായും ഗായികയായും പ്രേക്ഷകപ്രീതി നേടിയ താരമാണ് രമ്യനമ്പീശന്‍. അണ്‍ഹൈഡ് എന്ന പുതിയ ഹ്രസ്വചിത്രത്തിലൂടെ താരം സംവിധായികയായും തിളങ്ങിയിരുന്നു. തെന്നിന്ത്യയിലും മികച്ച വേഷങ്ങളിലൂടെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ താരം ഒരു അഭിമുഖത്തില്‍ പുതിയൊരു വെളിപ്പെടുത്തലുകള്‍ നടത്തുകയാണ്. ചാപ്പാ കുരിശ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ലിപ് ലോക്ക് ചെയ്യാന്‍ അറിയില്ലായിരുന്നുവെന്നും അതിനുവേണ്ടി താന്‍ പ്രത്യേകം സിനിമകള്‍ കണ്ടിരുന്നു എന്നതാണ് പ്രത്യേക അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.

തനിക്ക് ലിപ് ലോക്ക് ചെയ്യാന്‍ അറിയില്ല എന്ന് സംവിധായകനോട് തുറന്നു പറയുകയും അതുകൊണ്ട് സിനിമകള്‍ കാണുകയും കമീന എന്ന സിനിമയിലെ ഹോട്ട് സീനുകള്‍ ആയിരുന്നു താന്‍ ഏറെയും കണ്ടതെന്നും രമ്യ തുറന്നുപറഞ്ഞു.

തന്നെ സംബന്ധിച്ച് ഒരു വലിയ ജോലിയാണ് സിനിമ അത് സത്യസന്ധമായി വളരെയധികം പൂര്‍ണതയോടെ ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. ആ രംഗം ചെയ്യുമ്പോള്‍ തനിക്ക് ഒരു ആക്ടര്‍ ആയിട്ട് മാത്രമല്ല സമൂഹത്തെ ഒരു വ്യക്തിയായി നിന്നു കൊണ്ട് മാത്രം ചെയ്യാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു.

CATEGORIES
TAGS