തമിഴിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടി, പക്ഷേ അക്കാരണത്താൽ ചെയ്തില്ല..!! നവ്യ നായർ

തമിഴിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ അവസരം കിട്ടി, പക്ഷേ അക്കാരണത്താൽ ചെയ്തില്ല..!! നവ്യ നായർ

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് ഒരുത്തി. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. താരം അടുത്തിടെ ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയ ശ്രദ്ധേയമാകുന്നത്.

ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി വേറിട്ട സെറ്റിലായിരുന്നു താരം അഭിമുഖത്തില്‍ എത്തിയത്. സാധാരണക്കാരിയായ ഒരാളാണെന്നും അഭിമുഖത്തിന്റെ ഭാഗമായി മോഡേണ്‍ ലുക്കില്‍ എത്തിയതാണെന്നും താരം വ്യക്തമാക്കിയിരുന്നു.

തമിഴില്‍ അഭിനയിക്കാന്‍ സാധിച്ചതിന്റെ അതിയായ സന്തോഷവും താരം അഭിമുഖത്തില്‍ പറഞ്ഞു. വിജയ്ക്കും അജിത്തിനുമൊപ്പം തമിഴില്‍ അവസരം കിട്ടിയിരുന്നു. പക്ഷേ ആ സിനിമകളൊന്നും ചെയ്യാന്‍ സാധിച്ചില്ല എന്നും താരം സങ്കടത്തോടെ തുറന്നു പറഞ്ഞു.

തമിഴില്‍ നിന്ന് ഒരുപാട് ഓഫറുകള്‍ ഒന്നും തനിക്ക് വന്നിട്ടില്ലെങ്കിലും തമിഴ് സിനിമകള്‍ തനിക്ക് പ്രത്യേക ഇഷ്ടമാണെന്നും സൂപ്പര്‍താരങ്ങളായ അജിത്ത് വിജയ് വിക്രം ഇവരോടൊപ്പം അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചെങ്കിലും മലയാളത്തിലെ ചില തിരക്കുകള്‍ കാരണം അത് ഒഴിവാക്കി എന്നും താരം വ്യക്തമാക്കി.

CATEGORIES
TAGS