ഫുട്ബോൾ മത്സരങ്ങൾ അലാം വച്ച് എഴുനേറ്റ് കാണും, ലയണൽ മെസ്സിയാണ് ഇഷ്ടതാരം – മാളവിക ജയറാം
താരങ്ങളുടെ മക്കള്‍ എന്ന് സിനിമിലേക്ക് എത്തും എന്ന് ആരാധകര്‍ക്ക് എന്നും അറിയാനുള്ള ആഗ്രഹമാണ്. അത്തരത്തില്‍ സിനിമയില്‍ സജീവമല്ലെങ്കിലും ആരാധകര്‍ക്ക് വിശേഷങ്ങള്‍ അറിയാന്‍ ഏറെ ആഗ്രഹമുള്ള താര പുത്രിയാണ് മാളവിക ജയറാം. മാളവിക സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.
സോഷ്യല്‍ മീഡിയയിലൂടെ മാളവിക തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോയ്ക്കൊക്കെ നിരവധി ലൈക്കും കമന്റും ലഭിക്കാറുണ്ട്. പാര്‍വതിയുടേ വിശേഷങ്ങളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
മാളവികയുടെ ഡ്രസ്സിങ്ങിനെ ക്കുറിച്ച് അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പക്ഷെ അതിനൊന്നും ചെവി കൊടുക്കാതെ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.
മാളവികയുടെ കുക്കിങ് റേഞ്ചിനെക്കുറിച്ച് ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. അമ്മ പാര്‍വതി നല്ല കുക്ക് ആണെന്നും അമ്മയുണ്ടാക്കുന്ന ഭക്ഷണത്തില്‍ ഏറ്റവും ഇഷ്ടം ബിരായാണിയാണ്. താന്‍ ഭക്ഷണം ഉണ്ടാക്കുമെന്നും എന്നും തന്റെ പരീക്ഷത്തിന്റെ ഇര കണ്ണനാണെന്നും മാളവിക പറഞ്ഞു.
തനിക്ക് ഫുട്ബോൾ ഭയങ്കര ഇഷ്ടമാണെന്ന് മാളവിക പറഞ്ഞു. ല ലിഗ അലാറം വച്ചിരുന്ന കാണാറുണ്ടെന്നും ഇഷ്ടതാരം ലയണൽ മെസ്സിയാണെന്നും പറഞ്ഞു. സ്കൂളിലും കോളേജിലും മാളവിക ഫുട്ബോൾ ടീമിലുണ്ടാരുന്നു. കാളിദാസ് അഭിനയിച്ചതിൽ ഇഷ്ടസിനിമ പൂമരമാണെന്ന് മാളവിക പറഞ്ഞു.