പ്രിയയെ വെല്ലുവിളിച്ച് ദീപിക പദുക്കോൺ..!! സെൻസേഷൻ ഗേളിന് വീഡിയോ ടാഗ് ചെയ്ത് വെല്ലുവിളി
ഒറ്റ കണ്ണിറുക്കലിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് താരം ജനശ്രദ്ധ നേടിയെടുത്തത്. ബോളിവുഡിലേക്കും അന്യഭാഷകളിലേക്കുമായി താരത്തിന് പിന്നീട് നിരവധി അവസരങ്ങള്‍ ആയിരുന്നു ലഭിച്ചത്.
ഇപ്പോഴിതാ പ്രിയയുടെ കണ്ണിറുക്കലിനെ വെല്ലുവിളിക്കുകയാണ് ബോളിവുഡ് സുന്ദരി ദീപികാ പദുക്കോണ്‍. സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ ചിത്രീകരിച്ച വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. പോസ്റ്റില്‍ താരം പ്രിയയെ ടാഗ് ചെയ്തിട്ടുമുണ്ട്.
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന ഛാപക് ആണ് ദീപികയുടെ പുറത്തിറിങ്ങാനിരിക്കുന്ന പുതിയ ചിത്രം. ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാക്കുന്നത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. നിരവധി കമന്റുകള്‍ ആണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്. പ്രിയ വാരിയരുടെ കണ്ണിറുക്കല്‍ ഇതിനുമുന്‍പും ബോളിവുഡില്‍ ശ്രദ്ധനേടിയിരുന്നു. ബോളിവുഡിലെ പല സൂപ്പര്‍താരങ്ങളും പ്രിയരുടെ കണ്ണിറുക്കല്‍ അനുകരിച്ചിട്ടുണ്ട്.