സൗബിനോട് ചോദിച്ചു പക്ഷേ തന്നില്ല, ഇതല്ലാതെ മറ്റൊരു മാർഗം എന്റെ മുന്നിലില്ല – സഹായമഭ്യർത്ഥിച്ച് സാമുവൽ

സൗബിനോട് ചോദിച്ചു പക്ഷേ തന്നില്ല, ഇതല്ലാതെ മറ്റൊരു മാർഗം എന്റെ മുന്നിലില്ല – സഹായമഭ്യർത്ഥിച്ച് സാമുവൽ

സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് നടന്‍ സാമുവല്‍ റോബിന്‍സണ്‍. ചിത്രത്തിലെ വളരെ നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിച്ച താരം ഏറെ ജനശ്രദ്ധ നേടിയിരുന്നു. സാമുവലിനെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ സാധ്യതയില്ല. നൈജീരിയക്കാരനായ ഫുട്‌ബോള്‍ കളിക്കാരന്റെ വേഷത്തിലാണ് സാമുവല്‍ ചിത്രത്തില്‍ അഭിനയിച്ചത്.

കേരളത്തില്‍ വലിയ ആരാധകരെ സൃഷ്ടിച്ച ശേഷമാണ് താരം മടങ്ങിയത്. പിന്നീട് ഒരു കരീബിയന്‍ ഉടായിപ്പ് എന്ന ചിത്രത്തിലും അഭിനയിച്ചു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ താരം തന്റെ ദുഖം അറിയിച്ചിരിക്കുകയാണ്. ജീവിതത്തില്‍ താന്‍ വളരെ കഷ്ടത്തിലാണ് എന്നും സാമ്പത്തികമായി സഹായിക്കണമെന്നും താരം പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

ഫേസ്ബുക്കിന് കുറിപ്പിന് താഴെ നിരവധി കമന്റുകള്‍ ആണ് വന്നിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷമാണ് 2019 എന്നും, വളരെ വിഷാദത്തില്‍ ആണെന്നും ആത്മഹ.ത്യയെക്കുറിച്ച് ചിന്തിക്കുകയാണ് എന്നും താരം കുറിപ്പില്‍ പറഞ്ഞു. താങ്കളുടെ സുഹൃത്ത് സൗബിനോട് ചോദിച്ചാൽ പോരേയെന്ന് ഒരു കമന്റ് ഒരാൾ ഇട്ടപ്പോൾ മറുപടിയും സാമുവേൽ കൊടുത്തു. ‘ഒരുപാട് നാൾ മുമ്പേ ചോദിച്ചു പക്ഷേ തന്നില്ല..’ ഇതായിരുന്നു സാമുവേലിന്റെ മറുപടി.

സിനിമകളില്‍ നിന്നും പലതരം ഓഫറുകള്‍ വന്നിട്ടുണ്ടായിരുന്നു പക്ഷേ പല കാരണങ്ങള്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നും ഇനി ഇന്ത്യയിലേക്ക് മടങ്ങാന്‍ പണം സ്വരൂപിക്കുകയും ആണെന്നും ആരെങ്കിലും എന്നെ സഹായിക്കാന്‍ തയ്യാറാണെങ്കില്‍, എനിക്ക് ഒരു സന്ദേശം അയയ്ക്കു എന്ന് എഴുതി പോസ്റ്റ് അവസാനിപ്പിച്ചു.

CATEGORIES
TAGS

COMMENTS