പഴയ എൽസമ്മ ആൾ ആകെ മാറി; കിടിലൻ ലുക്കിൽ ആൻ അഗസ്റ്റിൻ..!! ഫോട്ടോഷൂട്ട് വൈറൽ
എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ആന്‍ അഗസ്റ്റിന്. വിവാഹശേം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്.
രണ്ട് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് ജോമോനും ആനും വിവാഹിതരായത്. ഏറെ നാള് ആന്‍ അഗസ്റ്റിന്-ജോമോന് പ്രണയം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ഒന്നായിരുന്നു. വി.കെ പ്രകാശ് സംവിധാനം ചെയ്ത ”പോപ്പിന്‍സ്” എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ആനും ജോമോനും പ്രണയത്തിലായത്.
അച്ഛനും നടനുമായ തന്റെ പിതാവുമായ അഗസ്റ്റിന്റെ മരണത്തെ തുടര്‍ന്ന് താരം സിനിമയില്‍ നിന്നും അല്പം ഇടവേളയെടുക്കുകയായിരുന്നു. താരത്തിന്റെ ആദ്യ ചിത്രമായ ”എല്‍സമ്മ എന്ന ആണ്‍കുട്ടി” പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു.
താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത് നീന എന്ന ചിത്രത്തിലായിരുന്നു. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആനിന്റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.