‘നാടൻ വേഷങ്ങളിൽ കാണാൻ എന്തൊരു ഐശ്വര്യമാണ്..’ – നടി മാൻവി സുരേന്ദ്രന്റെ പുതിയ ഫോട്ടോസ് വൈറൽ
നീളൻ മുടിയും കുസൃതി നിറഞ്ഞ സംസാരവുമായി മലയാള ടെലിവിഷൻ രംഗത്തേക്ക് കടന്നു വന്ന താരമാണ് മാൻവി സുരേന്ദ്രൻ. വില്ലത്തി വേഷങ്ങളിൽ ആദ്യം അഭിനയിച്ച് പിന്നീട് കോമഡി റോളുകൾ അനായാസം കൈകാര്യം ചെയ്യുകയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ മാൻവിക്ക് സാധിച്ചു. ഫ്ലാവർസ് ചാനലിലെ ഗെയിം ഷോയായ സ്റ്റാർ മാജിക്കിൽ വന്ന ശേഷം ഒരുപാട് ആരാധകരെയും സ്വന്തമാക്കി മാൻവി.
സോഷ്യൽ മീഡിയകളിൽ തന്റെ അക്കൗണ്ടുകളിൽ സജീവമായ മാൻവി ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ്. പദ്മദളം ഡിസൈനർ കളക്ഷൻസാണ് മാൻവിയുടെ കോസ്റ്റിയും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന് മുമ്പും ഇത്തരത്തിൽ താരത്തിന്റെ ഫോട്ടോസ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
ഇളംനീല നിറത്തിലുള്ള ചുരിദാറാണ് മാൻവി ഫോട്ടോഷൂട്ടിന് വേണ്ടി ഇട്ടിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രഞ്ജിത്ത് നായർ കോവിലകമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ഫോട്ടോസിന് എല്ലാം ലഭിച്ചിരിക്കുന്നത്. സ്വാസിക പ്രധാനവേഷത്തിൽ എത്തിയ സീത എന്ന സീരിയലിൽ അഭിനയിച്ച ശേഷമാണ് മാൻവിയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്.
ശ്രുതി സുരേന്ദ്രൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെന്ന് പലർക്കും അറിയില്ല. അഭിനയം മാത്രമല്ല താരത്തിന്റെ കഴിവുകൾ, നൃത്തത്തിലും അസാമാന്യ പ്രകടനം കാഴ്ചവച്ച താരം കുട്ടികാലം മുതൽ മോഹിനിയാട്ടം പഠിച്ച് നിരവധി വേദികളിൽ ചുവടുവെച്ചിട്ടുണ്ട്. സുമംഗലി ഭവഃ എന്ന സീരിയലിലെ ‘മയൂരി’ എന്ന കഥാപാത്രമാണ് മാൻവി ഇപ്പോൾ അഭിനയിക്കുന്നത്.