‘നാടൻ ആയാലും മോഡേൺ ലുക്കായാലും അശ്വതി ചേച്ചി സൂപ്പറാ..’ – ഗംഭീര മേക്കോവറുമായി അശ്വതി ശ്രീകാന്ത്
മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ഫ്ലാവോഴ്സ് ചാനലിലെ കോമഡി നൈറ്റ്സ് എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് അശ്വതി. സുരാജിനൊപ്പം നാടൻ സംസാരവും കുസൃതിൽ ചോദ്യങ്ങളുമായി എത്തുന്ന അശ്വതിയുടെ അവതരണം മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.
സിനിമ താരങ്ങളെ തന്റെ കുസൃതി ചോദ്യങ്ങൾക്ക് മുന്നിൽ മുട്ടുകുത്തിക്കുന്ന അശ്വതിയെ ഇഷ്ടമുള്ളവരിൽ കൂടുതലും കൊച്ചുകുട്ടികളാണ്. അതിന് മറ്റൊരു കരണംകൂടിയുണ്ട്. സ്വന്തമായി അശ്വതി തുടങ്ങിയ യൂട്യൂബ് ചാനലിൽ കുട്ടികൾക്ക് വേണ്ടി മിട്ടായി കഥകൾ എന്നെയൊരു ചാനൽ തുടങ്ങുകയും അതിൽ കൊച്ചുകഥകളും നല്ല ഗുണപാഠങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്യാറുണ്ട്.
ഈ കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അശ്വതി പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ അശ്വതിയുടെ ആരാധകർ ഏറ്റെടുത്തിരുന്നു. മികച്ച അഭിപ്രായമാണ് ഫോട്ടോഷൂട്ടിന് ലഭിച്ചത്. നാടൻ വേഷങ്ങളിൽ കൂടുതലായി കണ്ടിട്ടുള്ള അശ്വതിയിട്ട് വ്യത്യസ്തമായ മേക്കോവർ ഫോട്ടോഷൂട്ട് എടുത്തത് ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫി ആയിരുന്നു.
ഇപ്പോഴിതാ അതിന്റെ ബാക്കി ഫോട്ടോസ് അശ്വതി പങ്കുവച്ചിരിക്കുകയാണ് ഇൻസ്റ്റയിൽ. സ്വിമ്മിങ് പൂൾ പശ്ചാത്തലമാക്കിയാണ് ഈ തവണ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. വെയിറ്റ് കളർ മോഡേൺ ഔട്ഫിറ്റാണ് അശ്വതി ഇട്ടിരിക്കുന്നത്. ‘ഇത്രയും ഭംഗി ഉണ്ടായിട്ട് എന്താ സിനിമയിൽ വരാത്തത്, നാടൻ ആയാലും മോഡേൺ ലുക്കായാലും അശ്വതിചേച്ചി സൂപ്പറാ തുടങ്ങിയ കമന്റുകൾ ആരാധകർ ഇട്ടിട്ടുണ്ട്.
റേഡിയോ ജോക്കി കൂടി ആയിരുന്ന അശ്വതിയുടെ ഫോട്ടോയിൽ ആർ.ജെ മാത്തുക്കുട്ടി ഒരു രസകരമായ കമന്റും കളിയാക്കി ഇട്ടിട്ടുണ്ട്. ‘ചുരിദാറിന്റെ കളറിളകി മുഖത്ത് പിടിച്ചിട്ടുണ്ട്..’ എന്നായിരുന്നു മാത്തുക്കുട്ടിയുടെ കമന്റ്. റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി 2010-ൽ ജോലിയാരംഭിച്ച അശ്വതി ടെലിവിഷൻ അവതാരകയായി എത്തിയത് 2014-ലാണ്.