‘ട്രോളുകളും പരിഹാസങ്ങളും കാരണമാണ് മലയാളത്തിൽ നിന്ന് മാറി നിന്നത്..’ – തുറന്ന് പറഞ്ഞ് നടി അനുപമ പരമേശ്വരൻ

പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അനുപമ പരമേശ്വരൻ. പ്രേമത്തിലെ മേരി എന്ന കഥാപാത്രം സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ആരാധകരെ ഉണ്ടാക്കിയിരുന്നു. അതിലെ ആലുവ പുഴയുടെ തീരത്ത് എന്ന ഗാനം സിനിമ ഇറങ്ങുന്നതിന് മുമ്പ് യുവാക്കൾക്കിടയിൽ ഒരുപാട് ഓളം ഉണ്ടാക്കിയ പാട്ടാണ്.

സിനിമ ഇറങ്ങിയപ്പോൾ പക്ഷേ ആദ്യത്തെ 30-40 മിനിറ്റിന് ശേഷം പക്ഷേ അനുപമയുടെ കഥാപാത്രമില്ല. അത് പിന്നീട് അനുപമക്ക് എതിരെയുള്ള ഒരുപാട് ട്രോളുകൾക്കും പരിഹാസങ്ങൾക്കും വഴിയാക്കി. ആദ്യ സിനിമയുടെ റിലീസ് ശേഷം ഇത്രയേറെ ട്രോളുകൾ നേരിടേണ്ടി വന്ന ഒരു താരം വേറെ ഉണ്ടായിട്ടില്ല. അതിന് ശേഷം മലയാളത്തിൽ 1-2 സിനിമകളിൽ മാത്രം അനുപമ അഭിനയിച്ചിട്ടുള്ളൂ.

ഇപ്പോൾ അതിന്റെ കാരണം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ‘പ്രേമം റിലീസായ ശേഷം ഒരുപാട് സൈബർ ബുളിംഗ് നേരിടേണ്ടി വന്നിട്ടുണ്ട് എനിക്ക്. ഞാൻ അഹങ്കാരിയാണെന്നും ജാഡയാണെന്നും ആക്ഷേപിച്ചവരുണ്ട്. തൃശ്ശൂരിൽ നിന്നുള്ള ഒരു സാധാരണ പെൺകുട്ടി ആയിരുന്നു ഞാൻ.

സിനിമയുടെ പ്രൊമോഷന്റെ സമയത്ത് നൽകിയ അഭിമുഖങ്ങളിൽ ശേഷം സിനിമ ഇറങ്ങിയ ശേഷം സ്ക്രീൻ ടൈം കുറഞ്ഞതിന്റെ പേരിൽ എന്നെ ട്രോളാൻ തുടങ്ങി. വ്യക്തിപരമായ എന്റെ വളർച്ചയ്ക്ക് വേണ്ടി പബ്ലിസിറ്റി ഉപയോഗിച്ചെന്ന് പലരും ചിന്തിച്ചു. ട്രോളുകൾ നന്നായി വേദനിപ്പിച്ചു. അങ്ങനെയാണ് മലയാളത്തിൽ നിന്ന് താത്കാലികമായി മാറി നിൽക്കാൻ തീരുമാനിച്ചത്.

മലയാളത്തിൽ നിന്ന് വന്ന പ്രോജെക്ടുകൾ എല്ലാം പിന്നീട് ഞാൻ വേണ്ടന്ന് വച്ചു. അഭിനയം അറിയില്ല ആത്മപ്രശംസ മാത്രമേ അറിയൂവെന്ന് പറഞ്ഞവരോട് എനിക്ക് വാശിയായി. അങ്ങനെയാണ് മറ്റു ഭാഷകൾ പഠിച്ചതും സിനിമകൾ ചെയ്തതും..’, അനുപമ പറഞ്ഞു. 4 വർഷങ്ങൾക്ക് ശേഷം അനുപമ നായികയായി എത്തുന്ന ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിന്റെ പാട്ട് അടുത്തിടെ ഇറങ്ങിയിരുന്നു.

CATEGORIES
TAGS
NEWER POST‘ബ്യൂട്ടി ഇൻ ബ്ലാക്ക് ലുക്കിൽ നടി റെബേക്ക സന്തോഷ്..’ – മാസ്ക് വച്ച് ഡോമിനോർ ബൈക്കിൽ താരം