എല്ലാ ഉയർച്ചയിലും താഴ്ചയിലും കൂടെ നിന്നവൾ..!! രമ്യയുടേ പാട്ടിന് താളം പിടിച്ച് ഭാവന
അഭിനയ ജീവിതത്തിന് പുറമെ വ്യക്തി ജീവിതത്തിലും വളരെ പ്രിയപ്പെട്ടവരാണ് മലയാളത്തിന്റെ പ്രിയതാരങ്ങളായ രമ്യ നമ്പീശനും ഭാവനയും. ഇരുവരുടേയും സൗഹൃദബന്ധം ദൃഡമാക്കുന്ന വാര്‍ത്തകള്‍ ഇതിന് മുന്‍പും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ഇരുവരുടേയും സൗഹൃദത്തെക്കുറിച്ചും ബന്ധത്തിന്റെ ആഴത്തെക്കുറിച്ചും പ്രേക്ഷകര്‍ക്ക് മനസിലാക്കി തരുന്ന പുതിയ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ശ്രദ്ദ തേടുകയാണ്. തന്റെ പുതിയ വിഡിയോ സോങ് ‘കുഹുകു’ വിന് ഭാവന ആശംസകള്‍ നേരുന്ന വിഡിയോ രമ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. രമ്യ പാടിയിരിക്കുന്ന ‘കുഹുകു’ എന്ന ഗാനത്തിന് താളംപിടിച്ച് ഭാവന രമ്യയ്ക്ക് ആശംസകള്‍ അറിയിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
രമ്യയുടെ പാട്ട് ഇഷ്ടപ്പെട്ടെന്നും എല്ലാവിധ ആശംസകളും തന്റെ സുഹൃത്തിന് നേരുന്നുവെന്നും ഭാവന വീഡിയോയില്‍ പറയുന്നുണ്ട്. മാത്രമല്ല ജീവിതത്തില്‍ കടന്നു വന്ന എല്ലാ പ്രതിസന്ധിയിലും ഉയര്‍ച്ച താഴ്ചകളിലും കൂടെ നിന്ന കൂട്ടുകാരിയാണ് ഭാവനയെന്നും രമ്യയും പറയുന്നുണ്ട്. ഭാവനയുടേ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം 96 ന്റെ കന്നഡ റീമേക്കായിരുന്നു.