‘എനിക്ക് അഭിനയിക്കാൻ അറിയില്ല, ബലിയാടുകളായത് എന്റെ മക്കൾ’ – തുറന്നടിച്ച് സോമദാസ്‌

‘എനിക്ക് അഭിനയിക്കാൻ അറിയില്ല, ബലിയാടുകളായത് എന്റെ മക്കൾ’ – തുറന്നടിച്ച് സോമദാസ്‌

ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനം പിടിച്ച ഒരു വ്യക്തിയാണ് സോമദാസ്‌. റിയാലിറ്റി ഷോ കഴിഞ്ഞ് ഒരുപാട് സ്റ്റേജ് ഷോകളിലൂടെ അദ്ദേഹം നിറഞ്ഞ് നിന്നു. ഒരു ഇടവേളക്ക് ശേഷമാണ് അദ്ദേഹം വേണം ചാനലിൽ വരുന്നത്. അതും ഏഷ്യാനെറ്റിന്റെ തന്നെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ.

ബിഗ് ബോസിൽ വന്ന സോമദാസ്‌ രണ്ടാം ആഴ്ച കഴിഞ്ഞപ്പോൾ പുറത്തായിരുന്നു. എലിമിനേഷനിൽ വന്നിരുന്നെങ്കിലും അദ്ദേഹം രക്ഷപ്പെടുകയും എന്നാൽ അസുഖം മൂലം അദ്ദേഹത്തിന് തുടർന്ന് അതിൽ പങ്കെടുക്കാൻ സാധിച്ചില്ല. ബിഗ് ബോസ്സിന്റെ ഒരു ടാസ്കിലാണ് അദ്ദേഹം ആദ്യ വിവാഹ.ബന്ധം വേർപ്പെടുത്തിയതാണെന്നും രണ്ടാം വിവാഹം കഴിച്ചിരുന്നവെന്നും പറയുന്നത്.

ആദ്യ വിവാഹത്തിൽ ജനിച്ച കുട്ടികളെ അദ്ദേഹം ആദ്യ ഭാര്യയിൽ നിന്നും പൈസ കൊടുത്തു തിരികെവാങ്ങിയെന്നും കുട്ടികളെ വിട്ടുകിട്ടാൻ ആദ്യ ഭാര്യ 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും എന്നാൽ 5 ലക്ഷം രൂപ കൊടുത്ത് കുട്ടികളെ തന്നെന്നുമൊക്കെ സോമദാസ്‌ സ്വയം പരിചയപ്പെടുത്തുന്ന ടാസ്കിൽ പറഞ്ഞു. എന്നാൽ ഷോ കണ്ട ശേഷം ആദ്യ ഭാര്യ ഫേസ്ബുക്കിൽ ലൈവിൽ വന്ന് പറഞ്ഞതെല്ലാം കള്ളമാണെന്ന് തുറന്നടിച്ചു.

ബിഗ് ബോസിൽ നിന്ന് പുറത്തായ ശേഷം അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂയിൽ ഇപ്പോൾ എല്ലാത്തിനും മറുപടി നൽകിയിരിക്കുകയാണ്.

CATEGORIES
TAGS

COMMENTS