‘എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോട് പറയേണ്ട..’ – വിമർശിക്കുന്നവർക്ക് മറുപടി നൽകി നടി അനുമോൾ
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നായികമാരിൽ ഒരാളാണ് നടി അനുമോൾ. വലിയ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലായെങ്കിൽ കൂടിയും ഒരുപാട് ആരാധകരുള്ള ഒരു താരമാണ് അനുമോൾ. ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെ മലയാള അഭിനയരംഗത്തേക്ക് വന്ന അനുമോളിന്റെ ആദ്യ ചിത്രം പക്ഷേ തമിഴിലായിരുന്നു.
‘കണ്ണുക്കുള്ളെ’ എന്ന തമിഴ് ചിത്രത്തിലാണ് അനുമോൾ ആദ്യമായി അഭിനയിക്കുന്നത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന സിനിമയിലാണ് അനുമോൾ അവസാനമായി അഭിനയിച്ചത്. അഭിനയത്തിന് പുറമേ കഥകളിയിലും നൃത്തത്തിലും കഴിവ് തെളിയിച്ച ഒരാളാണ് അനുമോൾ.
ഒരു അഭിമുഖത്തിൽ സ്വപ്‌നങ്ങൾ കാണുന്നത് പേടിയാണെന്ന് താരം തുറന്നു പറഞ്ഞിരുന്നു. ‘ഞാൻ വിചാരിച്ച പോലെയൊന്നുമല്ല ജീവിതം മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ സ്വപ്നം കാണാൻ എനിക്ക് പേടിയാണ്..’ അനുമോൾ പറഞ്ഞിരുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉള്ള താരം അതിലൂടെ താൻ യാത്രകൾ ചെയ്യുന്നതിന്റെയും നൃത്തത്തിന്റെയും ഡ്രൈവിങ്ങിന്റെയും ഒക്കെ വീഡിയോസ് ഇടാറുണ്ട്.
ഇപ്പോഴിതാ വീണ്ടും അനുമോളിന്റെ വാർത്തകൾ ഓൺലൈനിൽ വൈറലായി കൊണ്ടിരിക്കുകയാണ്. അനുമോൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ച ഏറ്റവും പുതിയ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ചില സദാചാരവാദികൾ വിമർശിച്ച് ഇട്ട പോസ്റ്റ് പക്ഷേ വീണ്ടും ഒരുപാട് വിവാദങ്ങളിലേക്ക് താരത്തെ ഇടയാക്കിയിട്ടുണ്ട്.
‘എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോട് പറയേണ്ട, അവരോട് തുറിച്ച് നോക്കരുതെന്ന് പറയൂ..’ എന്ന ക്യാപ്ഷനോടെയാണ് അനുമോൾ പുതിയ പോസ്റ്റ് ഇട്ടത്. ‘നിങ്ങൾക്ക് താൽപര്യമുള്ള വസ്ത്രം ധരിക്കാം. അത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്, ആളുകൾ അവരുടെ സ്വാതന്ത്ര്യത്തിൽ തുറിച്ചുനോക്കും.
നിങ്ങളുടെ ഡ്രസ്സിംഗ് ശൈലി നിങ്ങളെ തുറിച്ചുനോക്കുന്നുവെന്ന് നിങ്ങൾക്കറിയാമെങ്കിൽ, തുറിച്ചുനോക്കുന്നത് നിങ്ങളെ അസ്വസ്ഥമാക്കുന്നുവെന്ന് പറഞ്ഞാൽ അത് കാപട്യമാണ്..’ ഒരു ആരാധകന്റെ മറുപടി ഇതായിരുന്നു.