ഈ വീഡിയോ കണ്ടിട്ട് വിഷമം അല്ല.. ശരിക്കും കരഞ്ഞു..!! താരകല്യാണിന് പിന്തുണയുമായി ആരാധകർ
നടിയും നര്‍ത്തകിയുമായ നടി താരകല്യാണിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ മകള്‍ സൗഭാഗ്യവെങ്കിടേഷിന്റെ വിവാഹസമയത്ത് എടുത്ത ഒരു വീഡിയോയില്‍ നിന്നും ഒരു ഭാഗം മാത്രം കട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ മോശമായി പ്രചരിപ്പിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി താരം കഴിഞ്ഞ ദിവസം വീഡിയോ ഷെയര്‍ ചെയ്തിരുന്നു. തന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാതെയാണ് ഗുരുവായൂരപ്പന്റെ അടുത്തിപോയത്. ഗുരുവായൂരപ്പന്റെ കൈപിടിച്ചാണ് മകളുടെ വിവാഹം നടത്തിയത്. വിവാഹത്തിനിടയിലെ ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമെടുത്താണ് ഇത്തരത്തില്‍ മോശമാക്കി ചിത്രീകരിച്ചത്.
അത് വൈറലാക്കിയവരോട് താന്‍ ഒരിക്കലും പൊറുക്കുകയില്ലെന്നും അമ്മയുടെ സഹോദരിമാരു ഉള്ളവര്‍ ഇങ്ങനൊന്നും ചെയ്യില്ലെന്നും താരം തുറന്നടിച്ചു. നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ താരത്തെ പിന്തുണച്ച് നിരവധിപേരാണ് എത്തിയത്. ഷാഹിന എന്ന യുവതിയുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ദേയമാകുന്നത്. ഓരോ ജീവിതവും രഹസ്യങ്ങളുടെ കലവറയാണ്. അതിനെ അതിജീവിക്കുന്നവരെ വെറുതെ വിടൂ.
ഒരാളെ കെട്ടിപ്പിടിച്ചാല്‍.. ഉമ്മ വെച്ചാല്‍… കൂടെ കിടന്നാല്‍ അതു അവരുടെ വ്യക്തിപരമായ കാര്യമെന്ന് മനസ്സിലാക്കാന്‍ കഴിയാതെ ഒളിഞ്ഞുനോക്കുന്ന എല്ലാ നാറികള്ക്കും നടുവിരല്‍ നമസ്കാരം എന്നും ഷാഹിന കുറിച്ചു.