ഈ ജന്മം പൊറുക്കില്ല, നിന്റെ കുടുംബത്തിന് ഈ ഗതികേട് വരാതിരിക്കട്ടേ..!! സോഷ്യൽ മീഡിയയിൽ കണ്ണീരോടെ താരകല്യാൺ

നടിയും നര്‍ത്തകിയുമായ നടി താരകല്യാണിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ മകള്‍ സൗഭാഗ്യവെങ്കിടേഷിന്റെ വിവാഹം നടന്നത്. വിവാഹസമയത്ത് എടുത്ത ഒരു വീഡിയോയില്‍ നിന്നും ഒരു ഭാഗം മാത്രം കട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ തന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട് എന്നു ചൂണ്ടിക്കാട്ടിയാണ് താരം വീഡിയോ ഷെയര്‍ ചെയ്തത്.

തന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാതെയാണ് ഗുരുവായൂരപ്പന്റെ അടുത്തിപോയത്. ഗുരുവായൂരപ്പന്റെ കൈപിടിച്ചാണ് മകളുടെ വിവാഹം നടത്തിയത്.

വിവാഹത്തിനിടയിലെ ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമെടുത്താണ് ഇത്തരത്തില്‍ മോശമാക്കി ചിത്രീകരിച്ചത്. അത് വൈറലാക്കിയവരോട് താന്‍ ഒരിക്കലും പൊറുക്കുകയില്ലെന്നും അമ്മയുടെ സഹോദരിമാരു ഉള്ളവര്‍ ഇങ്ങനൊന്നും ചെയ്യില്ലെന്നും താരം തുറന്നടിച്ചു.

ഈ ജന്മം താന്‍ പൊറുക്കില്ലെന്നും പ്രചരിപ്പിച്ചവരുടെ അമ്മയ്ക്ക് തന്റെ ഗതികേട് വരാതിരിക്കട്ടേ എന്നും താര കല്യാണ്‍ തുറന്നടിച്ചു. നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

CATEGORIES
TAGS

COMMENTS