‘ഇനി ഇത് തുടരാൻ പറ്റില്ല, ഞാൻ എന്ത് ധരിക്കണമെന്നത് എന്റെ ചോയിസാണ്..’ – തുറന്നടിച്ച് നടി ശ്രിന്ദ
1983 എന്ന നിവിൻ പോളി ചിത്രത്തിൽ സച്ചിൻ അറിയാത്ത പെൺകുട്ടിയായ നായികയായി അഭിനയിച്ച് താരമാണ് നടി ശ്രിന്ദ. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന കഥാപാത്രം അതിന്റെ 100% ഭംഗിയായി ശ്രിന്ദ ചെയ്തിരുന്നു. ഒറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ താരം സ്വന്തമാക്കി. നിരവധി സിനിമകളിൽ പിന്നീട് ശ്രിന്ദ അഭിനയിക്കുകയും ചെയ്തു.
തന്റെ വിശേഷങ്ങൾ എല്ലാം ശ്രിന്ദ പങ്കുവെക്കുന്നത് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ്. ഇപ്പോഴിതാ താരം നേരിടേണ്ടി വന്ന പ്രശ്നം തന്റെ അക്കൗണ്ടിലൂടെ ആളുകളെ അറിയിച്ചിരിക്കുകയാണ്. ‘ഇത് നിർത്തിയെ തീരൂ..’ എന്ന വാചകം ഫോട്ടോയായി പോസ്റ്റ് ചെയ്താണ് ശ്രിന്ദ കാര്യം വിവരിച്ചത്. തന്റെ പ്രൊഫൈലിൽ മോശം കമന്റ് ഇട്ട ആളെ മെൻഷൻ ചെയ്താണ് താരം കുറിപ്പ് പങ്കുവച്ചത്.
‘ഒരുപാട് സർഗ്ഗാത്മകതയും ശബ്ദങ്ങളും അഭിപ്രായങ്ങലും അറിവുകളുമെല്ലാം പങ്കിടാനുള്ള ഒരു മികച്ച മൈതാനമാണ് സോഷ്യൽ മീഡിയ. എന്നിരുന്നാലും ചിലർക്ക് വിദ്വേഷവും നിഷേധാത്മകതയും ഉളവാക്കുന്നതിനുള്ള ഒരു വേദിയായി ഉപയോഗിക്കുന്നു. ഇത്തരം വെറുപ്പുളവാക്കുന്ന സന്ദേശങ്ങളോടും മോശം അഭിപ്രായങ്ങളോടും സാധാരണയായി ഞാൻ പ്രതികരിക്കാറില്ല, കാരണം 100% ഇത് ഞാനുമായി ഒരു ബന്ധവുമില്ലാത്തതും എന്നാൽ ഇത് ടൈപ്പ് ചെയ്യുന്ന വ്യക്തിക്ക് ശ്രദ്ധ കിട്ടാൻ വേണ്ടി ചെയ്യുന്നതുമാണ്.
ഈ വ്യക്തി കണ്ടാൽ ഒരു കുട്ടിയാണെന്ന് പ്രൊഫൈൽ നിന്ന് മനസ്സിലായി, എന്റെ പ്രൊഫൈലിൽ വളരെ മോശം കമന്റ് ഇടുന്നതായി ശ്രദ്ധയിൽ കണ്ടു. എനിക്ക് മതിയായി, ഇത് വായിക്കുന്ന എല്ലാവരോടും, എന്റെ പേജിലെ ഒരു തരത്തിലുള്ള വിദ്വേഷവും ദുരുപയോഗവും അശ്ലീ.ലവും ഞാൻ ഇനി സഹിക്കില്ല. ഞാൻ എന്ത് ധരിക്കണമെന്നത് എന്റെ ചോയ്സാണ്.
ഇത് നിർത്തിയെ തീരൂ.. ബഹുമാനിക്കുക! ആളുകളെ ബഹുമാനിക്കുക, നിങ്ങളുടെ ചുറ്റുമുള്ള ലോകം, നിങ്ങൾ കഴിക്കുന്ന ഭക്ഷണം, നിങ്ങൾ ചെയ്യുന്ന ജോലി, നന്നായി അറിയാൻ, മികച്ചവരാകാൻ, മികച്ചത് ചെയ്യുന്നതിന് സ്വയം ബഹുമാനിക്കുക! ഈ പ്രൊഫൈലുകൾ റിപ്പോർട്ട് ചെയ്യുക.. ശ്രിന്ദ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.. ട്രാൻസ്, പാപം ചെയ്തവർ കല്ലെറിയട്ടെ എന്നീ സിനിമകളാണ് താരത്തിന്റെ അവസാനമായി റിലീസ് ചെയ്തത്.