‘ആര്യയ്ക്ക് പരിണയത്തിലെ ആ മലയാളി സുന്ദരിയുടെ പുത്തൻ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് കാണാം
തമിഴ് നടൻ ആര്യ ഹോസ്റ്റായി എത്തിയ തമിഴ് റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിള്ളയ് എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദേവസുര്യ. അതിലെ ഒരു ബ്രൈഡായി എത്തിയത് ആയിരുന്നു. ആ ഷോയിൽ പങ്കെടുത്ത രണ്ട് മലയാളികൾ ഒരാളായിരുന്നു ദേവസുര്യ. പിന്നീട് ആ ഷോ മലയാളത്തിൽ ഡബ് ചെയ്ത ആര്യയ്ക്ക് പരിണയം എന്ന പ്രോഗ്രാമായി ടെലികാസ്റ്റ് ചെയ്തിരുന്നു.
അതിൽ പങ്കെടുത്തതോട് നിരവധി അവസരങ്ങൾ സിനിമയിൽ നിന്നും സീരിയലുകളിൽ നിന്നും താരത്തെ തേടിയെത്തി. ഒന്നും ഒന്നും മൂന്ന്, ദി ക്രാബ്, മൂന്നാം നിയമം എന്നീ സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട് ദേവസുര്യ. മൂന്നാം നിയമത്തിൽ റിയാസ് ഖാന്റെ നായികയായി അഭിനയിച്ചിരുന്നു. പിന്നീട് അഭിനയിച്ച ‘അമ്മ മരതണലിൽ ഒരുപാട് അവാർഡുകൾ നേടിയിട്ടുണ്ട്.
സിനിമക്ക് പുറമേ സീരിയലിലും തിളങ്ങിയ താരം അഭിനയത്തിലേക്ക് വരുന്നത് മോഡലിംഗ് രംഗത്ത് നിന്നാണ്. ഡോക്ടർ റാം, ഇളയവൾ ഗായത്രി, മൂന്നുമണി, കഥയറിയാതെ, നമ്മുക്ക് പറക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങീ നിരവധി സീരിയലുകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു ദേവസുര്യ. ഇതുകൂടാതെ ചെറുപ്പും മുതൽ സംഗീത പഠിച്ച ദേവസൂര്യ ഒരുപാട് ആൽബങ്ങളിൽ പാടിയിട്ടുമുണ്ട്.
സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. മികച്ച പ്രതികർണാമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഫോട്ടോസിന് ലഭിക്കാറുള്ളത്. മോഡേൺ, നാടൻ വേഷങ്ങളിൽ ഒരുപോലെ തിളങ്ങുന്ന താരം സീരിയലിലുകൾ ഏത് കഥാപാത്രത്തിലും മികച്ച ലുക്കിലാണ് വരാറുള്ളത്.