അമ്മയെയും റിമി ആന്റിയെയും കടത്തിവെട്ടുമെന്ന് ആരാധകർ – മുക്തയുടെ മകളുടെ വീഡിയോ വൈറൽ
അച്ഛനുറങ്ങാത്ത വീട്ടിലെ ലിസമ്മയെ മലയാളികൾ മറന്നിട്ട് ഉണ്ടാകില്ല. ആ കഥാപാത്രം അവതരിപ്പിച്ച നടിയെയും മലയാളികളുടെ മനസ്സിൽനിന്ന് പെട്ടന്ന് പോകില്ല. എൽസ ജോർജ് എന്ന മുക്ത നിരവധി സിനിമകളിലൂടെ അതിന് ശേഷം മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെ തിളങ്ങി. വിവാഹശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ് മുകതയിപ്പോൾ.
ഗായികയും അഭിനയത്രിയും അവതാരകയുമൊക്കെ ആയ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് മുക്ത വിവാഹം ചെയ്തത്. ഗോൾ, ജിൻജർ, മാന്ത്രികൻ, ഇമ്മാനുവൽ തുടങ്ങിയ മലയാള സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. വിവാഹതിയായ മുക്തക്ക് 3 വയസ്സുള്ള ഒരു മകളുണ്ട്. മകൾക്കൊപ്പമാണ് മുക്ത കൂടുതൽ സമയം ചിലവഴിക്കുന്നത്.
കണ്മണി എന്ന് വിളിപ്പേരുള്ള കിയോരയാണ് താരത്തിന്റെ മകൾ. മുക്തയുടെ നാത്തൂൻ കൂടിയായ റിമി ടോമിയൊപ്പം നിരവധി ടിക്ക് ടോക് വിഡിയോസിൽ മുക്തയുടെ മകളെ കാണാം. ഇപ്പോഴിതാ മലയാളത്തിലെ എക്കാലത്തെയും മികച്ച ബാലതാരമായ ബേബി ശ്യാമിലിയും ഒരു പടത്തിലെ സീൻ ടിക്ക് വീഡിയോ ചെയ്തിരിക്കുകയാണ് കിയോര.
പൂക്കാലം വരവായി എന്ന ചിത്രത്തിൽ ജയറാമും ശ്യാമിലിയും തകർത്ത അഭിനയിച്ച രംഗമാണ് ഇത്. നിമിഷനേരംകൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അമ്മയേക്കാൾ വലിയ നടിയാണെന്നും അഭിനയത്തിൽ അമ്മയെയും റിമി ആന്റിയെയും കടത്തിവെട്ടുമെന്നൊക്കെ ആരാധകർ വീഡിയോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ നല്ലയൊരൂ ക്ലാസിക് ഡാൻസർ കൂടിയാണ് മുക്ത.