‘ജീവിച്ചിരിക്കുന്നതിൽ കുറ്റബോധം തോന്നുന്നു, അവളുടെ മരണത്തിന് കാരണം ഞാനാണ്..’ – വേദന പങ്കുവച്ച് യാഷിക

‘ജീവിച്ചിരിക്കുന്നതിൽ കുറ്റബോധം തോന്നുന്നു, അവളുടെ മരണത്തിന് കാരണം ഞാനാണ്..’ – വേദന പങ്കുവച്ച് യാഷിക

ഈ കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ നായികനടി യാഷിക ആനന്ദ് വാഹനാപടകത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രയിൽ ആയത്. അപകടത്തിൽ യാഷികയുടെ അടുത്ത സുഹൃത്ത് ഹൈദരാബാദ് സ്വദേശി ഭവാനി മരിക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഐ.സി.യുവിൽ ആയിരുന്ന യാഷിക ഈ കഴിഞ്ഞ ദിവസം വാർഡിലേക്ക് മാറ്റിയിരുന്നു.

ചെന്നൈയിലെ മഹാബലിപുരത്ത് വച്ച് ജൂലൈ 25-നായിരുന്നു യാഷികയുടെ വാഹനം അപടകത്തിൽ പെട്ടത്. അമിതവേഗതയിൽ വന്ന കാർ മീഡിയനിലേക്ക് ഇടിച്ചുകയറി റോഡിലെ കുഴിയിൽ മലക്കം മറിയുകയായിരുന്നു. ഇപ്പോഴിതാ തന്റെ സുഹൃത്തിന്റെ വേർപാടിൽ വേദന പങ്കുവച്ചിരിക്കുകയാണ് യാഷിക. യാഷികയുടെ പോസ്റ്റിന്റെ മലയാളം,

‘ഞാൻ ഇപ്പോൾ എന്താണ് അനുഭവിക്കുന്നതെന്ന് എനിക്ക് ശരിക്കും പ്രകടിപ്പിക്കാൻ കഴിയില്ല. ജീവിച്ചിരിക്കുന്നതിൽ എനിക്ക് എന്നേക്കും കുറ്റബോധം തോന്നുന്നു.. ആ ദുരന്തത്തിൽ നിന്ന് എന്നെ രക്ഷിച്ചതിന് ഞാൻ ദൈവത്തിന് നന്ദി പറയണോ അതോ എന്റെ ഉറ്റ സുഹൃത്തിനെ എന്നിൽ നിന്ന് അകറ്റിയതിന് എന്റെ ജീവിതകാലം മുഴുവൻ ദൈവത്തെ കുറ്റപ്പെടുത്തണോ എന്ന് എനിക്കറിയില്ല.

ഓരോ സെക്കന്റിലും ഞാൻ നിന്നെ ശരിക്കും മിസ് ചെയ്യുന്നു പവനി. നിനക്ക് ഒരിക്കലും എന്നോട് ക്ഷമിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം. ഞാന് ക്ഷമ ചോദിക്കുന്നു. നിന്റെ കുടുംബത്തെ ഞാൻ വളരെ ഭയാനകമായ അവസ്ഥയിൽ ആക്കി. ഓരോ നിമിഷവും ഞാൻ നിങ്ങളെ മിസ് ചെയ്യുന്നുവെന്നും ജീവനോട് ഇരിക്കുന്നതിൽ ഞാൻ എന്നെന്നേക്കുമായി ഉരുകയാണെന്നും നീ അറിയുക.

നിന്റെ ആത്മാവിന് ശാന്തി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നീ എന്നിലേക്ക് മടങ്ങി വരാൻ ഞാൻ പ്രാർത്ഥിക്കുന്നു. നമ്മുടെ ഓർമ്മകളെ ഞാൻ എന്നെന്നേക്കുമായി വിലമതിക്കും. ഞാൻ എന്റെ ജന്മദിനം ആഘോഷിക്കുന്നില്ല, എന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് എന്റെ എല്ലാ ആരാധകരോടും അഭ്യർത്ഥിക്കുന്നു. ദയവായി അവളുടെ കുടുംബത്തിനായി പ്രാർത്ഥിക്കുക.

ദൈവം അവർക്ക് കൂടുതൽ ശക്തി നൽകട്ടെ. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. ദയവായി എന്നോട് ക്ഷമിക്കൂ. നിന്റെ അസാനിധ്യം ഞാൻ അനുഭവപ്പെടുന്നു..’, യാഷിക തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. നിരവധി പേർ യാഷികയ്ക്ക് ഒപ്പം നിൽക്കുന്നുവെന്ന് കമന്റുകൾ ഇട്ടപ്പോൾ ചിലർ യാഷികയെ കുറ്റപ്പെടുത്തി കമന്റുകളും ഇട്ടിട്ടുണ്ട്.

CATEGORIES
TAGS