‘ആട്‌ 2-വിലെ ‘കൈപ്പുഴ കുഞ്ഞപ്പൻ’ നടൻ വിനീത് തട്ടിൽ യുവാവിനെ വെട്ടിയ കേസിൽ അറസ്റ്റിൽ..’ – സംഭവം ഇങ്ങനെ

സിനിമയിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ പലപ്പോഴും നമ്മളെ സ്വാതീനിക്കാറുണ്ട്. സിനിമയിൽ കഥാപാത്രങ്ങളായി തിളങ്ങുന്ന അഭിനേതാക്കൾ യഥാർത്ഥ ജീവിതത്തിൽ അതുമായി യാതൊരു സാമ്യവും ഇല്ലാത്തവരായിരിക്കും. ആട് എന്ന സിനിമയിൽ സൈജു കുറുപ്പ് അവതരിപ്പിച്ച അറക്കൽ അബു എന്ന കഥാപാത്രം ഇടയ്ക്കിടെ പറയാറുള്ള കൈപ്പുഴ കുഞ്ഞപ്പന്റെ കഥ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല.

സിനിമയുടെ രണ്ടാം ഭാഗത്തിൽ കൈപ്പുഴ കുഞ്ഞപ്പൻ എന്ന കഥാപാത്രം അറക്കൽ അബുവിന്റെ മുന്നിൽ എത്തുകയും വീമ്പുപറഞ്ഞ് നടന്ന സംഭവങ്ങൾ ഒറ്റ അടിയിലൂടെ പൊളിച്ചു കൈയിൽ കൊടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കൈപ്പുഴ കുഞ്ഞപ്പനായി സ്‌ക്രീനിൽ തിളങ്ങിയ സിനിമ താരം വിനീത് തട്ടിൽ ഡേവിഡ് യഥാർത്ഥ ജീവിതത്തിലും അതുപോലെയൊക്കെ തന്നെയാണെന്ന് തെളിയിക്കുന്ന ഒരു സംഭവം വാർത്തകളിൽ വന്നിരിക്കുകയാണ്.

തുറവൂർ സ്വദേശിയായ അലക്സ് എന്ന യുവാവിനെ വെട്ടി കൊ.ലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിനീത് തട്ടിൽ ഡേവിഡിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് സംഭവമുണ്ടായതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. അന്തിക്കാട് പൊലീസ് ഈ കഴിഞ്ഞ ദിവസം രാത്രിയാണ് വിനീതിനെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്. അലക്സുമായി വിനീതിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം അലക്സിന്റെ വീട്ടിൽ എത്തിയ വിനീതും അലക്സും തമ്മിൽ തർക്കത്തിലാവുകയും പിന്നാലെ കൈയിലുണ്ടായിരുന്ന വടിവാൾ കൊണ്ട് വിനീത് അലക്സിനെ വെട്ടുകയും ചെയ്തത്. സംഭവത്തിൽ അലക്സിന്റെ കൈക്ക് പരിക്കേറ്റുകയും ചെയ്തിരുന്നു. ആട് 2 കൂടാതെ അങ്കമാലി ഡയറീസ്, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലും വിനീത് തട്ടിൽ അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS