നടൻ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ നടക്കുന്നുണ്ട്. പുഴു സിനിമയുടെ സംവിധായകയുടെ ഭർത്താവ് ഒരു അഭിമുഖത്തിൽ മമ്മൂട്ടിക്ക് എതിരെ സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് എല്ലാം തുടക്കമാകുന്നത്. മമ്മൂട്ടിക്ക് എതിരെ സോഷ്യൽ മീഡിയയിൽ ഒരു കൂട്ടർ ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. മമ്മൂട്ടി ഹിന്ദുവിരുദ്ധയുള്ള വ്യക്തിയാണെന്ന് വരെ ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണ്.
ആരോപണങ്ങൾ മമ്മൂട്ടിക്ക് മുമ്പ് മറുപടി പറയേണ്ടത് പുഴു സിനിമയുടെ സംവിധായകയായ റത്തീന ഷർഷാദാണ്. കാരണം റത്തീനയുടെ ഭർത്താവ് ആണ് ആരോപണങ്ങൾ ഉന്നയിച്ചത്. പക്ഷേ മമ്മൂട്ടിക്ക് എതിരെയാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. അതേസമയം മമ്മൂട്ടിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ആരാധകരും ഇടത് അനുകൂല വ്യക്തികളും രംഗത്ത് വന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
ഇപ്പോഴിതാ മമ്മൂട്ടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് മറ്റൊരു വിവാദത്തിൽപ്പെട്ട് നിൽക്കുന്ന നടൻ വിനായകൻ രംഗത്ത് വന്നിരിക്കുകയാണ്. പുഴു സിനിമയിലെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് വിനായകൻ മമ്മൂട്ടിക്ക് പിന്തുണ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കൽപാത്തി ക്ഷേത്രത്തിൽ രാത്രി 11 മണി കഴിഞ്ഞ് ചെന്ന് തനിക്ക് പ്രാർത്ഥിക്കണമെന്ന് പറഞ്ഞ് ഒടുവിൽ നാട്ടുകാരുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു വിനായകൻ.
അതിന്റെ പേരിൽ വിനായകൻ വിമർശനങ്ങൾ കേൾക്കുന്നതിനിടെയാണ് താരം മമ്മൂട്ടി വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ വിനായകനെയും മമ്മൂട്ടിയെയും പിന്തുണച്ചുകൊണ്ട് പലരും രംഗത്ത് വന്നിട്ടുമുണ്ട്. നിങ്ങൾ രണ്ടുമാണ് മലയാളത്തിലെ യഥാർത്ഥ സൂപ്പർസ്റ്റാറുകൾ എന്ന് ഒരാൾ കമന്റും ഇട്ടിട്ടുണ്ട്. സിനിമ മേഖലയിൽ ഒരാളെങ്കിലും മമ്മൂട്ടിയെ പിന്തുണച്ച് രംഗത്ത് വന്നല്ലോ എന്നും ചിലർ അഭിപ്രായപ്പെട്ടു.