‘എല്ലാ മധുരമായ ആശംസകളും എനിക്ക് ലഭിച്ചു! ജന്മദിനത്തിന് ആരാധകർക്ക് സമ്മാനം..’ – ഷോർട്സിൽ ഞെട്ടിച്ച് നടി അനസൂയ

തെലുങ്കിൽ പുഷ്പയിലൂടെയും മലയാളത്തിൽ ഭീഷ്മപർവ്വത്തിലൂടെയും മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അനസൂയ ഭരദ്വാജ്. 2013-ൽ അവതാരകയായി കരിയർ തുടങ്ങിയ അനസൂയ പിന്നീട് തെലുങ്ക് സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ ആദ്യം ശ്രദ്ധനേടി. പുഷ്പായിൽ ദാക്ഷായണി എന്ന കഥാപാത്രം ചെയ്ത ശേഷമാണ് മലയാളികളിൽ ഭൂരിഭാഗം പേരും അനസൂയയെ ആദ്യം കാണുന്നത്. പക്ഷേ അതിൽ ഗെറ്റപ്പും നേരിട്ടുള്ള ലുക്കും വ്യത്യസ്തം ആയിരുന്നു.

അതുകൊണ്ട് പെട്ടന്ന് കണ്ടാൽ മനസ്സിലാവുകയില്ല. പിന്നീട് മമ്മൂട്ടിയുടെ നായികയായി ഭീഷ്മപർവം എന്ന സിനിമയിൽ 50 വയസ്സിൽ അധികം പ്രായമായ ലുക്കിലും അനസൂയ വന്നു. അപ്പോഴും യഥാർത്ഥ ലുക്കിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ അനസൂയയുടെ ചിത്രങ്ങൾ വന്നതോടെയാണ് യഥാർത്ഥ ലുക്ക് പലരും കാണുന്നത്. ഗ്ലാമറസ് ആയിട്ട് പോലും അനസൂയ തിളങ്ങിയിട്ടുണ്ട്.

ഈ കഴിഞ്ഞ ദിവസം അനസൂയയുടെ ജന്മദിനം ആയിരുന്നു. ആരാധകർ താരത്തിന് ആശംസകൾ നേർന്ന് സന്ദേശം അറിയിച്ചിരുന്നു. തിരിച്ചു ആരാധകർക്ക് സമ്മാനം എന്ന പോലെ ഷോർട്സിൽ തിളങ്ങി നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് നന്ദി അറിയിച്ചു. “നിങ്ങളുടെ എല്ലാ സ്നേഹവും എപ്പോഴും സ്വീകരിക്കാൻ ഞാൻ ഈ യോഗ്യയായിരിക്കണമെന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു. നിങ്ങളുടെ എല്ലാ മധുരമായ ആശംസകളും എനിക്ക് ലഭിച്ചു.

നിങ്ങൾക്കുവേണ്ടി ഞാൻ കഴിച്ച എൻ്റെ കേക്ക് നിങ്ങൾക്കെല്ലാവർക്കും ലഭിച്ചോ?”, അനസൂയ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെക്കുന്നതിന് ഒപ്പം കുറിച്ചു. പോസ്റ്റിന് താഴെ ഇത്രയും വയസ്സ് ആയിട്ടും രണ്ട് മക്കളുടെ അമ്മയായിട്ടും എന്തൊരു ലുക്ക് ആണെന്ന് പലരും കമന്റ് ഇട്ടു. ചില മോശം കമന്റുകളും ചിത്രങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. പുഷ്പ 2 ആണ് ഇനി അനസൂയയുടെ വരാനുള്ള പുതിയ ചിത്രം. ഇത് കൂടാതെ തമിഴിലും ഒരു സിനിമ ഒരുങ്ങുന്നുണ്ട്.