‘ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തേക്ക്? അപ്സരയെ തല്ലി ഔട്ടായെന്ന് റിപ്പോർട്ടുകൾ..’ – സത്യാവസ്ഥ എന്ത്?

ബിഗ് ബോസ് മലയാളം സീസൺ സിക്സ് വിജയകരമായ അതിന്റെ യാത്ര തുടരുകയാണ്. വിജയി ആരാണെന്ന് അറിയാൻ ഇനി 4 ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതുവരെ വിലയിരുത്തലുകളിൽ ടോപ് ഫൈവ് ആയി എത്താൻ സാധ്യത ജിന്റോ, ജാസ്മിൻ, അഭിഷേക്, അർജുൻ/ശ്രീതു, സായ്/ഋഷി/സിജോ എന്നിവർ ആയിരിക്കുമെന്നാണ്. അതിൽ തന്നെ ജിന്റോയോ അഭിഷേകോ വിജയി ആകുമെന്നും പ്രേക്ഷകർ വിലയിരുത്തുന്നുണ്ട്.

വരും ആഴ്ചകളിലെ പ്രകടനമാണ് ഏറെ നിർണായകം ആകുന്നത്. ആർക്കും ഒരു അപ്പർ ഹാൻഡ് ഇല്ലാത്തതുകൊണ്ട് ടോപ്പ് ഫൈവിലുള്ള ആർക്ക് വേണമെങ്കിലും വിജയി ആകാം എന്ന സ്ഥിതിയാണുള്ളത്. ഇതിനിടയിലാണ് ടോപ് ഫൈവിൽ എത്തുമെന്ന് ഏവരും വിചാരിച്ചിരുന്ന ജാസ്മിനെ പുറത്താക്കി എന്ന് ചില റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. അപ്സരയെ കൈയേറ്റം ചെയ്ത കാരണത്താൽ ജാസ്മിനെ പുറത്താക്കി എന്നാണ് പറയുന്നത്.

ഇതിൽ എത്ര മാത്രം സത്യമുണ്ടെന്നത് വ്യക്തമല്ല. ബിഗ് ബോസ് എപ്പോഴും ഒരു ദിവസം മുന്നേയുള്ള കാര്യങ്ങളാണ് പുറത്തുവിടുന്നത്. ഈ സംഭവം ഇന്ന് നടന്നെന്നാണ് പുറത്തുവരുന്നത്. അതിലും വ്യക്തതയില്ല. കാരണം ഇന്നലെ മുതലെ ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതായത് ഇതിൽ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാൻ നാളെ ടെലികാസ്റ്റ് അല്ലേൽ ലൈവ് സ്ട്രീം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. നേരത്തെ അസി റോക്കി എന്ന മത്സരാർത്ഥിയെ ഷോയിൽ നിന്ന് പുറത്താക്കിയിരുന്നു.

സിജോയെ കൈയേറ്റം ചെയ്തതിനാണ് അന്ന് റോക്കിയെ കൈയേറ്റം ചെയ്തത്. ഇപ്പോൾ പറയപ്പെടുന്നത് അപ്സരയെയായി മോർണിംഗ് ടാസ്കിൽ വാക്ക് തകർത്തിൽ വന്ന് ജാസ്മിൻ അവരെ തല്ലി എന്നതാണ്. അങ്ങനെയാണ് ബിഗ് ബോസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും രണ്ട് മത്സരാർത്ഥികൾ ഫിസിക്കൽ അസ്സൾട്ടിന്റെ പേരിൽ പുറത്താക്കപ്പെടുന്നത്. ഈ സീസണിൽ പ്രേക്ഷകർക്ക് ഇടയിൽ ഏറ്റവും നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയ ആളാണ്‌ ജാസ്മിൻ. അതുകൊണ്ട് തന്നെ എപ്പിസോഡ് കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്.