‘എനിക്ക് പ്രിയപ്പെട്ട ഒരാൾ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്നു..’ – ഒടുവിൽ നടൻ പ്രഭാസ് കല്യാണം കഴിക്കുന്നു?

ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് നടൻ പ്രഭാസ്. അതിന് മുമ്പ് തെലുങ്ക് സിനിമയിൽ ഒരു യുവസൂപ്പർസ്റ്റാറായി വളർന്ന പ്രഭാസ് ബാഹുബലിയോടെ പാൻ ഇന്ത്യ സൂപ്പർസ്റ്റാറായി മാറി. പിന്നീട് പ്രഭാസിന്റെ ഇറങ്ങുന്ന മിക്ക സിനിമ പാൻ ഇന്ത്യ ലെവൽ റിലീസുകളാണ്. പ്രഭാസിനെ കുറിച്ച് ആരാധകർ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു വാർത്ത അദ്ദേഹത്തെ വിവാഹത്തെ പറ്റിയാണ്.

നാല്പതിനാല് കാരനായ പ്രഭാസ് ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. 2002 മുതൽ സിനിമയിൽ സജീവമായി നിൽക്കുന്ന പ്രഭാസിന് ഒപ്പം പല നായികനടിമാർ അഭിനയിച്ചെങ്കിലും ഒരു വിധത്തിലുള്ള ഗോസിപ്പുകളും പുറത്തുവന്നിട്ടുമില്ലായിരുന്നു. പക്ഷേ ബാഹുബലി ഇറങ്ങിയ സമയത്താണ് പ്രഭാസ് അതിലെ നായികയായ അനുഷ്ക ഷെട്ടിയുമായി പ്രണയത്തിൽ ആണെന്നും ഡേറ്റിംഗിൽ ആണെന്നുമൊക്കെ ഗോസിപ്പ് വന്നിരുന്നു.

ഇരുവരും അത് നിഷേധിച്ചതോടെ അതിൽ തീരുമാനമായി. കൽക്കി എന്ന സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന പ്രഭാസ് ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. “ഡാർലിംഗ്സ്, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാൻ ഒരുങ്ങുന്നു. കാത്തിരിക്കൂ..”, എന്നായിരുന്നു ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെ പ്രഭാസ് പങ്കുവച്ചിട്ടുളളത്.

ഇത് വൈറലായതോടെ വീണ്ടും പ്രഭാസിന്റെ വിവാഹ കാര്യങ്ങൾ ചർച്ചയായിരിക്കുകയാണ്. ഇതിനി പ്രാങ്ക് ആണോ അതോ ഏതേലും സിനിമയ്ക്ക് വേണ്ടിയുള്ള പ്രൊമോഷൻ ആണോ തുടങ്ങിയ ആശങ്കകളും പ്രഭാസുമായി ബന്ധപ്പെട്ട ഫാൻ ഗ്രൂപുകളിൽ ചർച്ചയും നടക്കുന്നുണ്ട്. എന്താണ് സംഭവമെന്ന് പ്രഭാസ് തന്നെ ഉടൻ പുറത്തുവിടുമെന്നാണ് സ്ഥിരീകരണം. ആ അപ്ഡേറ്റ് എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.