‘ജോൺ ബ്രിട്ടാസിന്റെ ചിത്രം പങ്കുവച്ച് വിനായകൻ! കമന്റ് ബോക്സിലെ മറുപടി കണ്ട് ഞെട്ടി മലയാളികൾ..’ – സംഭവം ഇങ്ങനെ

സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ പോസ്റ്റ് ഇട്ട് വിവാദങ്ങളിൽ ചെന്നുപ്പെടുന്ന ഒരാളാണ് നടൻ വിനായകൻ. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ, അന്ന് വിമർശിച്ച് വിനായകൻ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിയൊരുക്കി. പിന്നീട് താൻ ഉമ്മൻ ചാണ്ടി എന്ന മനുഷ്യനെ കുറിച്ച് ഒരു മോശവും പറഞ്ഞില്ല, മാധ്യമങ്ങളെ കുറിച്ചാണ് പറഞ്ഞതെന്നും മറുപടി പറയുകയും ചെയ്തു.

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വിനായകൻ വീണ്ടും തന്റെ ഫേസ്ബുക്ക് പേജിൽ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ നേതാവും രാജ്യസഭ എംപിയുമായ ജോൺ ബ്രിട്ടാസിന്റെ ഒരു ചിത്രമാണ് വിനായകൻ പോസ്റ്റ് ചെയ്തത്. ഒരു കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ട് തന്നെ വിനായകൻ ഇഷ്ടപ്പെട്ട ഒരു നേതാവിന്റെ ചിത്രം പങ്കുവച്ചതാവും എന്നാണ് എല്ലാവരും ആദ്യം പോസ്റ്റ് കണ്ടപ്പോൾ കരുതിയിരുന്നത്.

സംഭവം അങ്ങനെയല്ലെന്ന് കമന്റ് ബോക്സിൽ വിനായകൻ ഇട്ട കമന്റ് കണ്ടാലേ മനസ്സിലാവുകയുള്ളൂ. തീർത്തും അസഭ്യമായ വാക്കാണ് കമന്റിൽ അദ്ദേഹം എഴുതിയത്. ഇത് ബ്രിട്ടാസിനെ ഉദ്ദേശിച്ചാണോ എന്ന് വ്യക്തമല്ല. ആണെന്ന് തന്നെയാണ് കമന്റിലെ മറ്റാളുകളുടെ പ്രതികരണങ്ങൾ കണ്ടാൽ മനസ്സിലാവുക. പലരും ജോൺ ബ്രിട്ടാസിനെ പോസ്റ്റിൽ മെൻഷൻ ചെയ്യുകയും ഇത് കണ്ടോ എന്ന് ചോദിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

എന്തുകൊണ്ടാണ് വിനായകൻ ഇത്തരമൊരു പരാമർശം ജോൺ ബ്രിട്ടാസിന് എതിരെ നടത്തിയെന്നാണ് പലരും ചോദിക്കുന്നത്. എന്തായാലും സംഭവം കോൺഗ്രസ്, ബിജെപി പ്രവർത്തകർ ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ മുതിർന്ന നേതാവായ പദ്മജ വേണുഗോപാൽ പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയ വാർത്തകൾക്കും ട്രോളുകൾക്കും ഒരു ആശ്വാസമായി കോൺഗ്രസ് പ്രവർത്തകർക്ക് വിനായകന്റെ ഈ പോസ്റ്റും കിട്ടി.