‘നടൻ സൂര്യയ്ക്ക് എതിരെ പന്ത് എറിഞ്ഞ് സച്ചിൻ, അക്ഷയ് കുമാറിനെതിരെ കൂറ്റൻ സിക്സ്..’ – വീഡിയോ വൈറൽ

ഇന്ത്യയിലെ ആദ്യത്തെ ടെന്നീസ് ബോൾ ടി10 ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശകരമായ തുടക്കം. സച്ചിൻ ടെണ്ടുൽക്കർ, അമിതാഭ് ബച്ചൻ, സൂര്യ, റാം ചരൺ, അക്ഷയ് കുമാർ തുടങ്ങിയ വമ്പൻ താരനിരയാണ് ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. മാർച്ച് ആറ് മുതൽ പതിനഞ്ച് വരെയാണ് ലീഗ് നടക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം നയിച്ച ടീമും സിനിമ താരങ്ങൾ നയിച്ച ടീം വച്ച് സൗഹൃദ മത്സരം സംഘടിപ്പിച്ചിരുന്നു ഉദ്‌ഘാടന ദിവസം.

മാസ്റ്റർ ഇലവനും ഖില്ലാഡി ഇലവനും തമ്മിലായിരുന്നു മത്സരം. ഒരു ഇടവേളയ്ക്ക് ശേഷം സച്ചിൻ വീണ്ടും ബാറ്റിങ്ങും ബൗളിങ്ങും ചെയ്യുന്നത് കാണികൾക്ക് ഏറെ ആവേശമായി. സച്ചിൻ നടൻ സൂര്യയ്ക്ക് ബോൾ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അതുപോലെ സച്ചിന് അക്ഷയ് കുമാറും ബൗൾ ചെയ്യുന്നുണ്ട്. ഈ രണ്ട് വീഡിയോസും സമൂഹ മാധ്യമങ്ങളിൽ ഇന്ന് ഏറെ വൈറലായി മാറി.

സൂര്യക്ക് ബോൾ എറിയുമ്പോൾ സച്ചിന്റെ ഒരു ആരാധകൻ എന്ന നിലയിൽ ബാറ്റ് ചെയ്യുന്നതിന് മുമ്പ് ഫ്ലയിങ് കിസ് ഒക്കെ കൊടുക്കുന്നുണ്ട്. സച്ചിന്റെ ബോളിൽ സൂര്യ സിംഗിൾ എടുക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം അക്ഷയ് കുമാറിന്റെ പന്ത് കൂറ്റൻ സിക്സ് അടിച്ചു സച്ചിൻ. ഷോർട്ട് പിച്ച് ബോൾ സച്ചിൻ ബൗണ്ടറി ലൈനിന് മുകളിലൂടെ അടിച്ച് ഗ്യാലറിയിലേക്ക് വിടുന്ന വീഡിയോയാണ് പുറത്തുവന്നത്.

ബാറ്റ് ചെയ്യാനിറങ്ങിയ സച്ചിൻ 30 റൺസ് എടുത്ത ശേഷമാണ് ഔട്ടായത്. പത്ത് ഓവറിൽ സംഘടിപ്പിച്ച മത്സരം സച്ചിന്റെ ടീം ആറ് റൺസിന് മാസ്റ്റർ ഇലവൻ ജയിക്കുകയും ചെയ്തു. അക്ഷയ് കുമാർ, അമിതാഭ് ബച്ചൻ, ഹൃതിക് റോഷൻ, റാം ചരൺ, സൂര്യ, സൈഫ് അലി ഖാൻ-കരീന ദമ്പതികളുടെ ഉൾപ്പടെയുള്ളവരുടെ ടീമുകൾ ടൂർണമെന്റിന്റെ ഭാഗമാണ്. പതിനഞ്ചാം തീയതിയാണ് സ്ട്രീറ്റ് ലീഗിന്റെ ഫൈനൽ നടക്കുന്നത്.