ഒരൊറ്റ സിനിമ കഥാപാത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റി കൊണ്ടിരിക്കുന്ന ഒരു അഭിനേതാവാണ് അന്തരിച്ച നടൻ എൻ.എൻ പിള്ള. നാരായണ പിള്ള എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. നാടകത്തിൽ നിന്ന് സിനിമയിലേക്ക് എത്തിയ അദ്ദേഹം, കാപാലിക എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ മലയാളികൾ എന്നും ഓർത്തിക്കുന്നത് 1991-ൽ പുറത്തിറങ്ങിയ ഗോഡ് ഫാദറിലൂടെയാണ്.
ഗോഡ് ഫാദർ എന്ന സിനിമയിലെ അഞ്ഞൂറാൻ എന്ന അതിശക്തമായ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടിയ അദ്ദേഹം പിന്നീട് നാടോടി എന്ന മലയാള സിനിമയിൽ കൂടിയേ അഭിനയിച്ചിട്ടുള്ളു. കരിയറിൽ മൂന്ന് മലയാള സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള അദ്ദേഹം ഇത്രത്തോളം ഓർത്തിക്കാൻ കാരണം ഗോഡ് ഫാദറിൽ ചെയ്ത ആ വേഷം തന്നെയാണ്. അഞ്ഞൂറാനായി ജീവിക്കുന്നത് പോലെയാണ് തോന്നിയിട്ടുള്ളത്.
1995-ലാണ് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്. 28 വർഷങ്ങൾ കഴിഞ്ഞെങ്കിലും അദ്ദേഹം അവതരിപ്പിച്ച അഞ്ഞൂറാൻ ഇന്നും പ്രേക്ഷകർ തുടർച്ചയായി കാണുന്ന സിനിമകളിൽ ഒന്നിലെ കഥാപാത്രമാണ്. നടൻ വിജയരാഘവൻ അദ്ദേഹത്തിന്റെ മകനാണ്. അച്ഛനൊപ്പം സിനിമയിലേക്ക് എത്തിയ ഒരാളാണ് വിജയരാഘവൻ. അച്ഛൻ പക്ഷേ നാടകങ്ങളിലൂടെയാണ് മലയാളികളുടെ മനസ്സിലേക്ക് ആദ്യം കയറികൂടുന്നത്.
ഇപ്പോഴിതാ അച്ഛന്റെ 105-ാം ജന്മദിനത്തിൽ വിജയരാഘവൻ പങ്കുവച്ച പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. “അച്ഛന്റെ 105-ആം പിറന്നാൾ ദിനം..”, എന്ന ക്യാപ്ഷനോടെ എൻ.എൻ പിള്ളയുടെ ഒരു പെയിന്റിംഗ് പങ്കുവച്ചുകൊണ്ട് വിജയരാഘവൻ കുറിച്ചു. ഇതിന് താഴെ മലയാളികൾ ‘ഒറ്റ സിനിമ കൊണ്ട് ഇന്നും അന്നും മനസ്സിൽ പതിഞ്ഞ അഞ്ഞൂറാൻ, എക്കാലത്തെയും ഒരു വികാരം.. അഞ്ഞൂറാൻ..”, എന്നിങ്ങനെ കമന്റുകളുമായി ഏറ്റെടുത്തിരിക്കുകയാണ്.