‘നടി അർച്ചന സുശീലൻ അമ്മയായി!! സന്തോഷം പങ്കുവെച്ച് താരം..’ – ആശംസകൾ നേർന്ന് മുൻ നാത്തൂൻ

ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടി അർച്ചന സുശീലൻ അമ്മയായി. ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി താരം പങ്കുവച്ചു. ഡിസംബർ ഇരുപത്തിയെട്ടിനാണ് തനിക്ക് കുഞ്ഞ് ജനിച്ചതെന്ന് പോസ്റ്റിൽ അർച്ചന സൂചിപ്പിക്കുകയും ചെയ്തു. അർച്ചനയുടെ സഹപ്രവർത്തകരായ സീരിയൽ താരങ്ങളും അവതാരകരും ആശംസകൾ നേർന്ന് കമന്റുകൾ ഇടുകയും ചെയ്തു.

“ഡിസംബർ 28-ന് ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു..”, പോസ്റ്റിന് ഒപ്പം അർച്ചന കുറിച്ചു. 2021-ലായിരുന്നു അർച്ചന വീണ്ടും വിവാഹിതയാകുന്നത്. അമേരിക്കയിൽ ജോലി ചെയ്യുന്ന പ്രവീൺ നായരുമായിട്ടാണ് അർച്ചന വിവാഹിതയായത്. വിവാഹശേഷം അർച്ചന അമേരിക്കയിലാണ് താമസിക്കുന്നത്. സീരിയലുകളിൽ അഭിനയിക്കുന്നതിൽ നിന്നും അർച്ചന വിവാഹിതയായ ശേഷം ഇടവേള എടുത്തിരിക്കുകയാണ്.

മലയാളിയായ അച്ഛനും നേപ്പാളിയായ അമ്മയ്ക്കും ജനിച്ച അർച്ചന സീരിയലിൽ വന്നപ്പോൾ തന്നെ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചിരുന്നു. സംസാരവും മുഖച്ഛായയുമെല്ലാം അർച്ചനയെ ഏറെ വ്യത്യസ്തയാക്കി. 2014-ലായിരുന്നു അർച്ചന ആദ്യം വിവാഹിതയാകുന്നത്. പ്രണയവിവാഹമായിരുന്നെങ്കിൽ കൂടിയും പിന്നീട് ആ ബന്ധത്തിൽ നിന്ന് ഇരുവരും വേർപിരിഞ്ഞു. അർച്ചനയുടെ സഹോദരനെ ആയിരുന്നു നടി ആര്യ ബാബു വിവാഹം ചെയ്തിരുന്നത്.

ആര്യയും ആ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞിരുന്നു. എങ്കിലും അർച്ചന രണ്ടാമത് വിവാഹിതായപ്പോൾ ആശംസകൾ നേർന്ന് ആദ്യം എത്തിയത് അർച്ചനയായിരുന്നു. കുഞ്ഞ് ജനിച്ച വിവരം പങ്കുവച്ചപ്പോഴും ആര്യ അഭിനന്ദനങ്ങൾ നേർന്ന് കമന്റ് ഇട്ടിട്ടുണ്ട്. ആര്യയെ കൂടാതെ രഞ്ജിനി ഹരിദാസ്, മൃദുല വിജയ്, സാധിക, വൈഗ, ശ്രീലക്ഷ്മി ശ്രീകുമാർ, ദീപൻ മുരളി, ബീന ആന്റണി, പാരീസ് ലക്ഷ്മി, രാജേഷ് ഹെബ്ബാർ തുടങ്ങിയ താരങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.