‘ആനന്ദത്തിലെ ദർശനയാണോ ഇത്! മിറർ സെൽഫിയിൽ ഞെട്ടിച്ച് നടി അനാർക്കലി മരിക്കാർ..’ – ഫോട്ടോസ് വൈറൽ

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറിയ താരമാണ് നടി അനാർക്കലി മരിക്കാർ. ആദ്യ സിനിമയിൽ അധികം ഡയലോഗ് ഉള്ള കഥാപാത്രം അല്ലായിരുന്നെങ്കിലും ആദ്യാവസാനം വരെ അനാർക്കലി ഉണ്ടായിരുന്നു. സിനിമയിലെ പ്രധാന നായികമാരെക്കാൾ കൂടുതൽ വേഷങ്ങൾ പിന്നീട് ചെയ്തത് പക്ഷേ അനാർക്കലിയാണ്.

വിമാനം എന്ന സിനിമയിലാണ് അതിന് ശേഷം അനാർക്കലി അഭിനയിച്ചത്. പിന്നീട് നായികയായി ആസിഫ് അലി ചിത്രമായ മന്ദാരത്തിൽ അഭിനയിച്ചു. ഉയരെ, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു. സുലൈഖ മൻസിലിലൂടെ വീണ്ടും നായികയായി തിരിച്ചുവന്നു. ജാനകി ജാനേ, അമല, കിർക്കൻ തുടങ്ങിയ സിനിമകളാണ് അനാർക്കലിയുടെ അവസാനമായി ഇറങ്ങിയത്.

ഒരു അഭിനേതാവ് എന്ന പോലെ തന്നെ മികച്ചയൊരു ഗായിക കൂടിയാണ് അനാർക്കലി. അനാർക്കലിയുടെ അച്ഛൻ ഒരു ഫോട്ടോഗ്രാഫറും അമ്മ അഭിനയത്രിയുമായിരുന്നു. സഹോദരി ലക്ഷ്മി മരിക്കാർ മമ്മൂട്ടി ചിത്രമായ ‘നമ്പർ വൺ സ്നേഹതീരം ബാഗ്ലൂർ നോർത്ത്‌’ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ മകളുടെ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. പാടുന്ന വിഡിയോസൊക്കെ അനാർക്കലിയുടെ പലപ്പോഴും വൈറലായിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി നിൽക്കുന്ന അനാർക്കലിയുടെ ഒരു മിറർ സെൽഫി ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഹോട്ട് ലുക്കിലാണ് അനാർക്കലിയെ ആ ഫോട്ടോയിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തു. ഇതിനു മുമ്പും ഗ്ലാമറസ് വേഷങ്ങളിൽ അനാർക്കലി സമൂഹ മാധ്യമങ്ങളിൽ തിളങ്ങിയിട്ടുണ്ട്. സിനിമയിൽ ഇത്തരം വേഷങ്ങൾ അനാർക്കലി ചെയ്തിട്ടില്ല.