‘സുരേഷ് ഗോപിക്ക് പിന്തുണ കൊടുത്തു! താങ്കൾ ഒരു സംഘി ആണോ എന്ന് ചോദ്യം..’ – മറുപടിയുമായി ഗായകൻ വിജയ് മാധവ്

തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയായ നടൻ സുരേഷ് ഗോപിക്ക് വേണ്ടി ഈ കഴിഞ്ഞ ദിവസം ഗായകൻ വിജയ് മാധവ് ഒരു ഗാനം ചിട്ടപ്പെടുത്തിയിരുന്നു. ഇതിന് താഴെ വിജയ് മാധവിന് വലിയ വിമർശനങ്ങളാണ് കേൾക്കേണ്ടി വന്നിട്ടുണ്ടായിരുന്നത്. ചിലർ താങ്കൾ സംഘി ആണോ എന്ന് പോലും ചോദിച്ച് കമന്റ് ഇട്ടിരുന്നു. ഇതിനെ കുറിച്ച് ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ് വിജയ് മാധവ്. പാട്ട് ഭയങ്കരമായ രീതിയിൽ വൈറൽ ആയായിരുന്നു.

“സംഘി, കൊങ്ങി, കമ്മി.. ഈ ലേബലുകളിൽ ഒന്നും പറയാനോ കേൾക്കാനോ ആഗ്രഹിക്കാത്ത ഒരാളാണ് ഞാൻ. എനിക്ക് അങ്ങനെ പ്രതേക ഒരു രാഷ്ട്രീയ പാർട്ടിയോട് ചായിവ് ഒന്നുമില്ല. നിർഭാഗ്യവശാൽ എനിക്ക് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയങ്കര ഇഷ്ടമാണ്. അതുപോലെ തന്നെ സുരേഷ് ഗോപി ചേട്ടൻ, എനിക്ക് വളരെ അടുപ്പവും സ്നേഹവുമുള്ള ഒരു വ്യക്തിയാണ്. ഇപ്പോൾ മൂന്നാമത് ഒരാളുണ്ട്. തമിഴ് നാട്ടിൽ അണ്ണാമലൈ.

ഇവരൊക്കെ കഷ്ടകാലത്ത് ഒരേ പാർട്ടിയായി പോയി. അപ്പോൾ നാച്ചുറലായി ആളുകൾ ഞാനൊരു സംഘി ആണെന്ന് തോന്നിപോകും. എനിക്ക് എല്ലാ പാർട്ടിയിലും സുഹൃത്തുക്കളുണ്ട്. ഞാൻ ഏറ്റവും കൂടുതൽ പാടാൻ പോയിട്ടുള്ള കോൺഗ്രസ് പാർട്ടിയുടെ പരിപാടിക്കാണ്. പന്ന്യൻ അങ്കിളുമായി അടുത്ത ബന്ധമുള്ള ആളാണ്. അന്നൊന്നും ഇത്രയും രൂക്ഷമല്ലായിരുന്നു പ്രശ്നം. സുരേഷേട്ടന് വേണ്ടിയുള്ള പാട്ട് വന്നപ്പോൾ കുറച്ച് മോശമായ രീതിയിലുള്ള അറ്റാക്ക് ഉണ്ടായിട്ടുണ്ട്.

രാഷ്ട്രീയം എന്ന പറയുന്നത് വ്യക്തിപരമാണ്. ഓരോത്തർക്കും ഓരോ പാർട്ടിയും വിശ്വസിക്കാം. അതാണ് ജനാധ്യപത്യം. ഞാൻ വ്യക്തികളിൽ വിശ്വസിക്കുന്ന ഒരാളാണ്. നല്ല വ്യക്തികൾ നല്ലതേ ചെയ്യുകയുള്ളൂ. പാർട്ടി അടിസ്ഥാനത്തിൽ ഇങ്ങനെ പേര് കേൾക്കാൻ എനിക്ക് താല്പര്യമില്ല. ഒരു പാർട്ടിയിലും ഞാൻ വിശ്വസിക്കുന്നില്ല. വ്യക്തികളിലാണ് ഞാൻ വിശ്വസിക്കുന്നത്. നല്ല വ്യക്തികളുണ്ടാകുമ്പോഴാണ് ആ പ്രസ്ഥാനവും വളരുന്നത്..”, വിജയ് മാധവ് പറഞ്ഞു.