‘ഇതിപ്പോൾ ചെറുപ്പമായി വരികയാണല്ലോ! ഷിക്കാഗോ നഗരത്തിൽ ചുറ്റിക്കറങ്ങി റിമി ടോമി..’ – ചിത്രങ്ങൾ വൈറൽ

മീശമാധവൻ എന്ന സിനിമയിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ഗായികയാണ് റിമി ടോമി. സിനിമയിൽ ഗായിക എന്ന പോലെ തന്നെ സ്റ്റേജ് ഷോകളിൽ മലയാളികളെ ഇളക്കിമറിക്കാൻ കഴിയുന്ന ഗായിക എന്ന ലേബലും റിമിക്ക് ഉണ്ടായിരുന്നു. റിമിയുടെ ടോമിയുടെ ഗാനമേള കാണാൻ വേണ്ടി ആളുകൾ ഇന്നും തടിച്ചുകൂടുന്നതും അതിന് വേണ്ടിയാണ്.

വിവാഹ ജീവിതം റിമിയുടെ അത്ര നല്ലതായിരുന്നില്ലെങ്കിലും ഗായിക എന്ന നിലയിൽ റിമിയുടെ വളർച്ച വളരെ വലുതായിരുന്നു. ഇന്നും മലയാള സിനിമയിൽ ഗായികയായി തിളങ്ങി നിൽക്കുന്ന റിമി, ഇപ്പോഴും സ്റ്റേജ് ഷോകളിലൂടെ മലയാളി ആസ്വാദകരെ കൈയിലെടുക്കാറുണ്ട്. വിദേശ രാജ്യങ്ങളിലും കേരളത്തിലുമെല്ലാം കൈ നിറയെ പ്രോഗ്രാമുകളുമായി റിമി നിറഞ്ഞ് നിൽക്കുകയാണ്. ഇതിനിടയിൽ ടെലിവിഷൻ പരിപാടികളിലും സജീവമാണ്.

സ്റ്റാർ സിംഗർ, സൂപ്പർ ഫോർ തുടങ്ങിയ മ്യൂസിക് റിയാലിറ്റി ഷോകളിൽ വിധികർത്താവായും റിമി നിറഞ്ഞ് നിൽക്കാറുണ്ട്. ഇപ്പോൾ ഒരു സ്റ്റേജ് ഷോ അവതരിപ്പിക്കാൻ വേണ്ടി അമേരിക്കയിൽ പോയിരിക്കുകയാണ് താരം. അമേരിക്കയിലെ ഷിക്കാഗോ നഗരത്തിൽ ചുറ്റിക്കറങ്ങുന്ന ചിത്രങ്ങൾ റിമി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയ റിമിയുടെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.

ഓരോ വർഷം കഴിയുംതോറും റിമി കൂടുതൽ ചെറുപ്പമായി വരികയാണല്ലോ എന്ന് പലരും അഭിപ്രായപ്പെട്ടു. ഷാരൂഖ് ഖാൻ ഇന്ന് കണ്ടാൽ ഞാൻ എടുത്ത പെങ്കൊച്ചാണോ എന്ന് പോലും ചോദിക്കുമെന്ന് ഒരാൾ ചിത്രങ്ങൾക്ക് താഴെ കമന്റ് ഇട്ടിട്ടുണ്ട്. രണ്ടാമത് കല്യാണം കഴിച്ചൂടെ എന്നും ഒരാൾ ചോദിച്ചിട്ടുണ്ട്. എന്തായാലും ആരാധകരുടെ കമന്റിന് മറുപടികൾ ഒന്നും റിമി കൊടുത്തിട്ടില്ല. ഗായകനായ കൗശിക് ആണ് ഫോട്ടോസ് എടുത്തത്.