‘അന്ന് കൈയിൽ ആയിരം രൂപയും ചെരുപ്പും! ഇന്ന് അതെ സ്ഥലത്ത് ഭാര്യയ്ക്കും മക്കൾക്കും ഒപ്പം..’ – ചിത്രങ്ങൾ പങ്കുവച്ച് വിഘ്‌നേശ്

മലയാളികൾക്കു ഏറെ പ്രിയപ്പെട്ടതും അഭിമാനവുമായ ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നടി നയൻ‌താരയുമായി വിവാഹിതനായി കേരളത്തിന്റെ മരുമകനായ മാറിയ ആളാണ് സംവിധായകൻ വിഘ്‌നേശ് ശിവൻ. 2015-ൽ നയൻ‌താര നായികയാക്കി സിനിമ ചെയ്യുമ്പോൾ മുതൽ ഇരുവരും പ്രണയത്തിൽ ആവുകയും പിന്നീട് ആ ബന്ധം 2022-ൽ വിവാഹമായി മാറുകയും ചെയ്തു. രണ്ട് കുട്ടികളും താരദമ്പതികൾക്കുണ്ട്.

നയൻതാരയ്ക്കും മക്കൾക്കും ഒപ്പം ഇപ്പോൾ അവധി ആഘോഷിക്കാനായി വിദേശയാത്രയിലാണ് വിഘ്‌നേശ്. ഹോങ്കോങ്ങിൽ എത്തിയ ശേഷമുള്ള ചിത്രങ്ങൾ വിഘ്‌നേശ് തന്നെ പങ്കുവച്ചിരിക്കുകയാണ്. ജീവിതത്തിൽ നടന്നു കയറിയ വഴികളുടെ ഓർമ പുതുക്കലും വിഘ്‌നേശ് ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചിട്ടുണ്ട്. പന്ത്രണ്ട് വർഷം മുമ്പ് ആദ്യമായി സംവിധാനം ചെയ്യുന്ന സമയത്ത് വിഘ്‌നേശ് ഹോങ്കോങ്ങിൽ അതെ സ്ഥലത്ത് എത്തിയിരുന്നു.

“12 വർഷം മുൻപാണ് പോടാ പൊടി ഷൂട്ടിങ്ങിന് അനുവാദം ചോദിച്ച് ചെരിപ്പും കയ്യിൽ 1000 രൂപയുമായി വന്നത്. എൻ്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളോടൊപ്പം ഇവിടെയെത്താൻ എനിക്ക് സാധിച്ചതിൽ മധുരവും വൈകാരികവും സംതൃപ്തിയും തോന്നി..”, ഇതായിരുന്നു ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് വിഘ്‌നേശ് കുറിച്ചത്. ഹോങ്കോങ്ങിലെ ഡിസ്നി ലാൻഡ് റിസോർട്ടിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളാണ് വിഘ്‌നേശ് ആരാധകരുമായി പങ്കുവച്ചിട്ടുള്ളത്.

നയൻതാരയും അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. കുറച്ചുദിവസങ്ങളായി ഇരുവരും മക്കൾക്ക് ഒപ്പം അവിടെയാണ് സമയം ചിലവഴിക്കുന്നത്. അന്നപൂർണി എന്ന സിനിമയാണ് നയൻ‌താരയുടെ അവസാനം ഇറങ്ങിയിട്ടുള്ളത്. മലയാളത്തിൽ ഡിയർ സ്റ്റുഡന്റസ് എന്ന സിനിമ താരത്തിന്റെ അന്നൗൺസ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ തമിഴിൽ ടെസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്. ആ ചിത്രമായിരിക്കും അടുത്ത റിലീസ്.