‘തമാശയ്ക്കിടെ അറിയാതെ പറഞ്ഞു പോയതാണ്, ഉണ്ണി ചേട്ടനെ അത് വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു..’ – നടൻ ഷെയിൻ നിഗം

നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഷെയിൻ നിഗം. തമാശയായിട്ട് പറഞ്ഞതാണെന്നും ഉണ്ണി ചേട്ടൻ അത് വേദന തോന്നിയിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നുവെന്നും ഷെയിൻ പ്രസ് മീറ്റിൽ പറഞ്ഞു. “ആ അഭിമുഖം മുഴുവനായിട്ടും കണ്ടവർക്ക് അറിയാം, തമാശ പറഞ്ഞു പോകുന്നതിനിടയിൽ അറിയാതെ പറഞ്ഞു പോയതാണ്. അതിനെ വേറെയൊരു രീതിയിൽ കാണാൻ പാടില്ല എന്നൊരു ചിന്ത ഉണ്ടായിരുന്നു.

അങ്ങനെ പറഞ്ഞപ്പോൾ, ഉണ്ണി ചേട്ടന് ഞാൻ പേർസണലി ഞാൻ മെസ്സേജ് അയച്ചിരുന്നു. ഉണ്ണി ചേട്ടനും ചേട്ടന്റെ ഫാൻസിനും അതിൽ വേദന തോന്നിയിട്ടുണ്ടെങ്കിൽ ഞാൻ പരസ്യമായി മാപ്പ് ചോദിക്കുന്നു. ഞാൻ ഇന്റെൻഷനലി ഒരാളെ വേദനിപ്പിക്കാൻ ചെയ്തയൊരു കാര്യമല്ല. ആ കൂട്ടത്തിൽ ഒരു തമാശ പോലെ പറഞ്ഞതാണ്. അത് വേറെ രീതിയിൽ വ്യഖ്യാനിച്ചപ്പോൾ ചെറിയ രീതിയിൽ ഒരു സങ്കടം തോന്നി. ആ ഇന്റർവ്യൂവിന്റെ സമയത്ത് ബാബു ചേട്ടനും ഞങ്ങളും തമാശ പറഞ്ഞ് പറഞ്ഞ് അങ്ങനെ പോയതാണ്.

ഇനി എന്തായാലും പറയുമ്പോൾ ശ്രദ്ധിക്കും. നന്നായി ശ്രദ്ധിക്കും. എനിക്ക് ഇത് വലിയ പ്രശ്നമായിട്ട് തോന്നിയില്ല. ഉമ്മച്ചിക്ക് ഇത് ഭയങ്കര ടെൻഷനായി.. ആൾക്കാർ ഇങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോൾ ഉമ്മച്ചിക്ക് ടെൻഷനായി. അത് കാണുമ്പോഴാണ് എനിക്ക് സങ്കടം. സോഷ്യൽ മീഡിയ വന്നതോടെയാണല്ലോ ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഞാൻ എല്ലാ മനുഷ്യരെയും ഒന്നായിട്ട് തന്നെയാണ് കാണുന്നത്. എനിക്ക് വേറെ വ്യത്യാസം ഒന്നുമില്ല.

വീട്ടുകാർക്ക് ഇതൊക്കെ കാണുമ്പോൾ വിഷമമുണ്ടാവില്ലേ.. അതാണ്.. മട്ടാഞ്ചേരി മാഫിയ എന്നൊക്കെയാണ് പറയുന്നത്. മട്ടാഞ്ചേരിയായിട്ട് എനിക്ക് ഒരു ബന്ധം പോലുമില്ല. എന്റെ ഉമ്മച്ചിയുടെ നാട് ഫോർട്ട് കൊച്ചിയാണ്. ഒരു സിനിമ അവിടെ ഷൂട്ട് ചെയ്തിട്ടുണ്ടെന്നല്ലാതെ എനിക്ക് ഇങ്ങനെ പറയുന്നത് എന്താണെന്ന് മനസ്സിലായിട്ടില്ല..”, ഷെയിൻ നിഗം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഷെയിൻ ഈ വിഷയമായി ബന്ധപ്പെട്ട് കേട്ടത്.