’25 തികഞ്ഞു! വിവാദങ്ങൾക്ക് ഇടയിലും ജന്മദിനം ആഘോഷിച്ച് സീരിയൽ നടി ആര്യ അനിൽ..’ – ആശംസ നേർന്ന് മലയാളികൾ

സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ആര്യ അനിൽ. മുറ്റത്തെ മുല്ല, സ്വയംവരം തുടങ്ങിയ പരമ്പരകളിലൂടെ പ്രിയങ്കരിയായ ആര്യ ഈ വർഷമാണ് വിവാഹിതയായത്. ശരത് കെ.എസ് എന്ന യുവാവുമായിട്ടാണ് ആര്യ വിവാഹിതയാകുന്നത്. ഫോട്ടോഗ്രാഫറാണ് ശരത്. ഈ അടുത്തിടെയാണ് ആര്യയുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടായത്. വിവാഹ വാ​ഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു എന്നായിരുന്നു ആരോപണം.

രഞ്ജിത്ത് കൃഷ്ണൻ എന്ന ആളാണ് ആരോപണം ഉന്നയിച്ച് ഒരു മാധ്യമത്തിന് മുന്നിൽ എത്തിയത്. കുറച്ച് തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. ആരോപണം വന്ന ഉടനെ തന്നെ ആര്യ അതിനെതിരെ പ്രതികരിച്ചു. സന്തോഷകരമായി പോകുന്ന തന്റെ ലൈഫിനെ ടാർജറ്റ് ചെയ്തുകൊണ്ട് തകർക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ആര്യ പ്രതികരിച്ചത്. പക്ഷേ യുവാവിനെ അറിയില്ലെന്ന് പോസ്റ്റിൽ ആര്യ പറഞ്ഞിട്ടുമില്ല.

വിവാദങ്ങൾ വന്നതോടെ ആര്യ തന്റെ കമന്റ് ബോക്ക്സ് ഓഫാക്കി വച്ചാണ് പിന്നീട് പോസ്റ്റുകൾ ഇട്ടിരുന്നത്. ഇന്ന് താരം തന്റെ ഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ്. ഭർത്താവ് ശരത് കെഎസ് ആര്യയ്ക്ക് ജന്മദിനാശംസകൾ നേർന്നുള്ള പോസ്റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന്റെയും കമന്റ് ബോക്സ് ഓഫാണ്. സുഹൃത്തുക്കൾ മാത്രമാണ് പോസ്റ്റിന് താഴെ ആര്യയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുള്ളത്.

“25 വയസ്സായി.. അവനോടൊപ്പം..” എന്ന ക്യാപ്ഷനോടെ അമ്പലത്തിൽ പോയി സുന്ദരിയായി നിൽക്കുന്ന ഫോട്ടോ ആര്യയും പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ ആ പോസ്റ്റ് പബ്ലിക് ആയിട്ടാണ് പങ്കുവച്ചിട്ടുള്ളത്. കൂടുതൽ ആര്യയെ ഇഷ്ടപ്പെടുന്നവരുടെ കമന്റുകൾ തന്നെയാണ് ഉള്ളത്. ആരോപണം ഉന്നയിച്ച രഞ്ജിത്ത് കേസ് കൊടുത്തിട്ടുണ്ടോ എന്നത് വ്യതമാക്കിയിട്ടില്ല. ആര്യയും ഈ വിഷയത്തിൽ കൂടുതലായി ഒന്നും പ്രതികരിച്ചിട്ടില്ല.