ഈ കഴിഞ്ഞ ദിവസമാണ് ഒരു അഭിമുഖത്തിൽ നടൻ ഷെയിൻ നിഗം, തന്റെ സഹപ്രവർത്തകൻ കൂടിയായ ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട് ഒരു പ്രതികരണം നടത്തിയത്. ബാബു രാജ്, മഹിമ നമ്പ്യാർ എന്നിവർ അടുത്തിരിക്കുമ്പോഴാണ് സംഭവം. മൂവരും തമാശകൾ പറഞ്ഞിരിക്കുന്ന സമയത്ത് ഉണ്ണി മുകുന്ദനും മഹിമയും തമ്മിലുള്ള കോംബോയെ കുറിച്ചുള്ള സംസാരം വരികയും തമാശരൂപേണ ഷെയിൻ ഉണ്ണി മുകുന്ദൻ ഫാൻസ് ഇന്ത്യ എന്നത് ഷോർട്ടാക്കി ഒരു മോശം വാക്ക് പറഞ്ഞിരുന്നു.
ഇതിന് എതിരെ വലിയ വിമർശനമാണ് ഷെയിൻ നിഗത്തിന് എതിരെ ഒരു കൂട്ടർ ഉന്നയിച്ചത്. ഉണ്ണി മുകുന്ദന്റെ ആരാധകർക്കും ഇത് ഏറെ ദേഷ്യമുണ്ടാക്കി. ഷെയിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾക്ക് താഴെ മോശമായി പലരും പ്രതികരിച്ചു. ഷെയിൻ സുഡാപ്പി ആണെന്ന് വരെ ചിലർ പറഞ്ഞു. ഒടുവിൽ കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഷെയിൻ മാപ്പ് പറയുകയും ചെയ്തിരുന്നു. പ്രസ് മീറ്റ് വിളിച്ചാണ് ഷെയിൻ മാപ്പ് പറഞ്ഞത്.
ഉണ്ണി ചേട്ടനും താനും അടുത്ത ബന്ധം സൂക്ഷിക്കുന്നവർ ആണെന്നും ചേട്ടനും ഫാൻസിനും വേദന ഉണ്ടാക്കിയെങ്കിലും പരസ്യമായി മാപ്പ് പറയുന്നുവെന്നും ഷെയിൻ പറഞ്ഞു. ഷെയിന് എതിരെ സോഷ്യൽ മീഡിയയിൽ ഇത്രയും വലിയ വളഞ്ഞിട്ട് ആക്ര,മണം ഉണ്ടായിട്ടും മലയാള സിനിമ മേഖലയിലെ ഒരാളും അദ്ദേഹത്തിന് ഒപ്പം നിന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഷെയിൻ പകരം ഒരു സൂപ്പർസ്റ്റാറിന്റെ മകൻ ആയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു എന്നും പലരും അഭിപ്രായപ്പെട്ടു.
ഉണ്ണി മുകുന്ദൻ പോലും ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും ഒരു അനിയന്റെ സ്ഥാനം ആയിരുന്നിട്ട് കൂടിയും ഷെയിനെ പിന്തുണച്ചില്ല. ഉണ്ണി ഇടപ്പെട്ടിരുന്നെങ്കിൽ ഇത് ഇത്രത്തോളം എത്തില്ലായിരുന്നുവെന്നും പൊതുവേ ഒരു അഭിപ്രായമുണ്ട്. എന്തായാലും ഷെയിൻ മാപ്പ് പറഞ്ഞതോടെ വിവാദങ്ങൾക്ക് ഒരു അയവ് വന്നിട്ടുണ്ട്. ലിറ്റിൽ ഹെർട്സ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് വിവാദമായ സംഭവം ഉണ്ടായത്.