‘മുരുകന്റെ നടയിൽ വീണ്ടും! ഇതെന്താ മാസാമാസം കല്യാണമോ..’ – മാലയിട്ട് നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ട് സീരിയൽ നടി ആര്യ അനിൽ

ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ആര്യ അനിൽ. മുറ്റത്തെ മുല്ല, സ്വയംവരം തുടങ്ങിയ പരമ്പരയിലെ പ്രകടനത്തിലൂടെയാണ് ആര്യ മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ആര്യ ഒരു യൂട്യൂബർ എന്ന നിലയിലും സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യണിൽ അധികം ഫോളോവേഴ്സ് ഉള്ള ഒരാളുകൂടിയാണ് ആര്യ അനിൽ.

ഈ വർഷമായിരുന്നു ആര്യയുടെ വിവാഹം. ഫോട്ടോഗ്രാഫറായ ശരത്തുമായിട്ടാണ് ആര്യ വിവാഹിതയാകുന്നത്. വിവാഹനിശ്ചയം കഴിഞ്ഞിട്ട് കുറച്ച് അധികം നാളുകളായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ തന്നെ ആര്യയ്ക്ക് എതിരെ രഞ്ജിത്ത് എന്ന പേരിൽ യുവാവ് വിവാഹ വാക്ക് ദാനം നൽകി 35 ലക്ഷത്തോളം പണം തട്ടിയെന്ന് ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഈ അടുത്തിടെ അത് വലിയ വാർത്ത ആയിരുന്നു.

ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതം ആണെന്നും തന്റെ ജീവിതം തകർക്കാൻ എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം തെറ്റായ കാര്യങ്ങൾ ഉന്നയിക്കുന്നതെന്നും താരം പ്രതികരിച്ചിരുന്നു. ആര്യയുമായി ബന്ധപ്പെട്ട് ചില തെളിവുകളും രഞ്ജിത്ത് പുറത്തുവിട്ടിരുന്നു. യുവാവിന് എതിരെ പരാതി ഒന്നും ആര്യ നൽകിയിട്ടില്ല അതുപോലെ ഈ വിഷയത്തിൽ ഒരു വ്യക്തത വരുത്താനും ആര്യ ഇതുവരെ ശ്രമിച്ചിട്ടില്ല.

ഇതിനിടയിൽ ഈ കഴിഞ്ഞ ദിവസമായിരുന്നു ആര്യയുടെ ജന്മദിനം. ഭർത്താവിന് ഒപ്പം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അമ്പലത്തിൽ പരസ്പരം മാലയിട്ട് നിൽക്കുന്ന ഫോട്ടോസ് ആര്യ പങ്കുവച്ചിരിക്കുകയാണ്. “മുരുകന്റെ നടയിൽ വീണ്ടും..”, എന്നായിരുന്നു ആര്യ കുറിച്ചത്. ഇത് എന്താ മാസം മാസം വിവാഹം ആണോ, 35 ലക്ഷത്തിന്റെ മൊതല് അല്ലെ ഇത് എന്നൊക്കെ ചില കമന്റുകളും വന്നിട്ടുണ്ട്.