‘ഷീലു എബ്രഹാമിന്റെ മിന്നും പ്രകടനം!! പ്രേക്ഷകരെ അമ്പരിപ്പിച്ച് വിധിയുടെ ട്രെയിലർ..’ – വീഡിയോ കാണാം

‘ഷീലു എബ്രഹാമിന്റെ മിന്നും പ്രകടനം!! പ്രേക്ഷകരെ അമ്പരിപ്പിച്ച് വിധിയുടെ ട്രെയിലർ..’ – വീഡിയോ കാണാം

ഒരു ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ വീണ്ടും സിനിമ കൊണ്ട് നിറയുകയാണ്. ഒന്നിന് പിറകെ ഒന്നായി സിനിമകൾ റിലീസാവുകയാണ്. മലയാളികൾ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ നായകനായ മരക്കാർ അടുത്ത മാസം രണ്ടിനാണ് റിലീസാവുന്നത്. നിരവധി ഹിറ്റുകൾ സമ്മാനിച്ച കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിധി എന്ന സിനിമ ഉടൻ തന്നെ തിയേറ്ററുകളിൽ എത്തും!

അതിന്റെ സൂചന എന്ന പോലെ സിനിമയുടെ ട്രെയിലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. അനൂപ് മേനോനും ഷീലു എബ്രഹാമുമാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇവരെ കൂടാതെ ഒരു നീണ്ട താര നിരതന്നെ ചിത്രത്തിലുണ്ട്. ശീലുവിന്റെ ഭർത്താവ് എബ്രഹാം മാത്യുവാണ്‌ സിനിമയുടെ നിർമാതാക്കളിൽ ഒരാൾ. എബ്രഹാം മാത്യുവിന്റെ അബാം മൂവീസിന്റെ ബാനറിലാണ് സിനിമ നിർമിച്ചിരിക്കുന്നത്.

ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്നത്. ഏറ്റവും ഞെട്ടിച്ചത് ഷീലു എബ്രഹാമിന്റെ പ്രകടനം തന്നെയാണ്. ശീലുവിന്റെ കരിയറിലെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തമുള്ള ചിത്രമായിരിക്കും ഇതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. എറണാകുളത്ത് മരടിലെ ഫ്ലാറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. അതുകൊണ്ട് തന്നെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അറിയാൻ പ്രേക്ഷകർക്ക് ഏറെ ആകാംഷയുമുണ്ട്.

ദിനേശ് പലത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്ന സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഫോർ മ്യൂസിക് ആണ്. ബാദുഷ എൻ.എമാണ് ലൈൻ പ്രൊഡ്യൂസർ. മനോജ് കെ ജയൻ, ധർമജൻ, സുധീഷ്, ബൈജു, സെന്തിൽ കൃഷ്ണ, കൈലാഷ്, അബു സലിം, ഹരീഷ് കണാരൻ, നൂറിൻ ഷെരീഫ്, അഞ്ജലി നായർ തുടങ്ങിയ താരങ്ങൾ സിനിമയിൽ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

CATEGORIES
TAGS