‘മരുഭൂമിയിൽ ചുവപ്പ് ഗൗണിൽ ഒരു ദേവതയെ പോലെ തിളങ്ങി നടി ശാലിൻ സോയ..’ – ഫോട്ടോസ് കാണാം

‘മരുഭൂമിയിൽ ചുവപ്പ് ഗൗണിൽ ഒരു ദേവതയെ പോലെ തിളങ്ങി നടി ശാലിൻ സോയ..’ – ഫോട്ടോസ് കാണാം

മലയാള സിനിമയിൽ നടിമാരുടെ ഫോട്ടോഷൂട്ടുകൾ ധാരാളമായി സമൂഹ മാധ്യമങ്ങളിൽ കാണപ്പെടാറുണ്ട്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായ, മാഗസിൻ ഫോട്ടോഷൂട്ടുകൾക്ക് വേണ്ടിയോ ഒരു ഡിസൈനർ ബ്രാൻഡിന് വേണ്ടിയോ, അല്ലെങ്കിൽ ഒരു ഫോട്ടോഗ്രാഫി കമ്പനിക്ക് വേണ്ടിയൊക്കെ നടിമാർ ഫോട്ടോഷൂട്ടുകൾ കൂടുതലായി ചെയ്തുവരുന്നത്.

കഴിഞ്ഞ 15 വർഷത്തോളമായി സിനിമ-സീരിയൽ രംഗത്ത് ബാലതാരമായി തുടങ്ങി പിന്നീട് സിനിമയിൽ നായികയായി മാറിയ താരമാണ് ശാലിൻ സോയ. ശാലിൻ ഇപ്പോൾ ആരാധകർക്ക് വേണ്ടി ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്ത അത് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ചുവപ്പ് നിറത്തിലെ ഗൗണിൽ ദുബൈയിലെ മരുഭൂമിയിൽ നിൽക്കുന്ന ഫോട്ടോഷൂട്ടാണ് ശാലിൻ ചെയ്തിരിക്കുന്നത്.

“മരുഭൂമിയുടെ മോഹം!” എന്ന തലക്കെട്ട് നൽകിയാണ് ശാലിൻ ഫോട്ടോസ് പങ്കുവച്ചത്. ഏറെ പ്രതേകത എന്താണെന്ന് വച്ചാൽ ശാലിന്റെ അടുത്ത് ഫോട്ടോയിൽ ഒരു ഒട്ടകവും ഉണ്ടെന്നതാണ്. ഒട്ടകത്തിന്റെ കഴുത്തിലെ വള്ളിയിൽ പിടിച്ചുകൊണ്ട് ചാരി നിൽക്കുന്ന ഫോട്ടോയാണ് ആദ്യം ശാലിൻ പോസ്റ്റ് ചെയ്തത്. അതിന് ശേഷം ഒരു ഗ്ലാസിന് മുകളിൽ കിടന്ന ചിത്രവും ശാലിൻ പങ്കുവച്ചിട്ടുണ്ട്.

അർബൻ മങ്കി മീഡിയയ്ക്ക് വേണ്ടി ടിറ്റു ഷാജി തോമസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചുവപ്പ് ഗൗണിൽ അതി സുന്ദരിയായിട്ടാണ് ശാലിനെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയാണ് ശാലിന്റെ അവസാന ചിത്രം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാലിൻ ദുബായിലാണ് ഉള്ളത്. അവിടെ നിന്നുള്ള ധാരാളം ചിത്രങ്ങൾ ശാലിൻ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

CATEGORIES
TAGS