‘വില്ലന്മാരെ ഇടിച്ച് പറപ്പിച്ച് ബാലയ്യ, ഒപ്പം ഹണി റോസും!! വീരസിംഹ റെഡ്ഢി ട്രെയിലർ..’ – വീഡിയോ കാണാം

‘ക്രാക്ക്’ എന്ന ചിത്രത്തിന് ശേഷം ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്‌ത്‌ തെലുങ്ക് സൂപ്പർസ്റ്റാറായ നന്ദമൂരി ബാലകൃഷ്ണ നായകനായി അഭിനയിക്കുന്ന ചിത്രമാണ് വീര സിംഹ റെഡഢി. സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കാൻ മലയാളികളും കാരണമുണ്ട്. മലയാളികളുടെ സ്വന്തം നടി ഹണി റോസും നടനും സംവിധായകനുമായ ലാലും ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

അഖണ്ഡ എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം ബാലകൃഷ്ണ നായകനായി എത്തുന്ന ചിത്രം കൂടിയാണ് ഇത്. തെലുങ്കിലെ അടുത്ത 100 കോടി കളക്ഷൻ നേടുന്ന ചിത്രം ഇതായിരിക്കുമെന്ന് ഏകദേശം ഉറപ്പാണ്. കടുത്ത ആരാധകരുള്ള തെലുങ്കിലെ സൂപ്പർസ്റ്റാറായ ബാലകൃഷ്ണ മാസ്സ് മസാല ചിത്രങ്ങളുടെ രാജാവാണ്. ജനുവരി 12-നാണ്‌ ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്.

ആരാധകരുടെ കാത്തിരിപ്പ് വെറുതെ ആവില്ലെന്ന് ട്രെയിലർ കണ്ടു കഴിഞ്ഞാൽ ഉറപ്പിക്കാം. വില്ലന്മാരെ ഇടിച്ചു നിരത്തുന്ന സ്ഥിരം ബാലകൃഷ്ണയെ പ്രേക്ഷകർ ഇതിലും കാണാൻ സാധിക്കും. ട്രെയിലർ ആദ്യാവസാനം വരെ ബാലകൃഷ്ണയുടെ ഒരു കംപ്ലീറ്റ് ഷോ തന്നെയാണ് കാണിച്ചിരിക്കുന്നത്. ഹണി റോസിനെയും ലാലിനെയും ട്രെയിലറിൽ ഒരു മിന്നായം പോലെ 2-3 സെക്കന്റ് കാണിക്കുന്നുണ്ട്.

നായികയായ ശ്രുതി ഹാസനെ പോലും വളരെ കുറച്ചാണ് കാണിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. തമൻ എസാണ് സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ഋഷി പഞ്ചാബിയാണ് ക്യാമറ ചെയ്തിരിക്കുന്നത്. വരലക്ഷ്മി ശരത് കുമാർ, ദുനിയ വിജയ്, നവീൻ ചന്ദ്ര, അജയ് ഘോഷ്, പി രവി ശങ്കർ, മുരളി ശർമ്മ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ട്ണ്ട്.