‘സൗന്ദര്യ ദേവതയെ പോലെ തിളങ്ങി നടി അഹാന കൃഷ്ണ, അഴകിയെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുള്ള ഒരാളെങ്കിലും കൂടിയും മലയാളികൾക്ക് ഇടയിൽ സ്വാതീനം ചിലതാൻ കഴിയുന്ന ഒരു യുവനടിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന, അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയപ്പോൾ അത്ര നല്ല തുടക്കമായിരുന്നില്ല ലഭിച്ചിരുന്നത്. നായികയായി അഭിനയിച്ച ആദ്യ സിനിമ തന്നെ തിയേറ്ററുകളിൽ വമ്പൻ പരാജയമായി മാറിയിരുന്നു.

അന്നയും റസൂലും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലൂപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്ക് എത്തുന്നത്. പുതുമുഖമായ ഫർഹാൻ ഫാസിൽ(സംവിധായകൻ ഫാസിലിന്റെ മകൻ) ആണ് നായകനായി അഭിനയിച്ചത്. പ്രതീക്ഷതുപോലെ സിനിമ അത്ര വിജയമായില്ല. പിന്നീട് മൂന്ന് വർഷത്തോളം അഹാനയെ സിനിമകളിൽ കണ്ടിട്ടില്ല.

2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ നിവിന്റെ സഹോദരിയുടെ വേഷത്തിൽ അഭിനയിച്ചുകൊണ്ട് തിരിച്ചുവന്ന അഹാന പിന്നീട് ടോവിനോയുടെ നായികയായി ലുക്കാ എന്ന സിനിമയിൽ അഭിനയിക്കുകയും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. ആ കഥാപാത്രമാണ് വഴിത്തിരിവായി മാറിയത്. പിന്നീട് അഹാനയ്ക്ക് മികച്ച വേഷങ്ങൾ സിനിമയിൽ ലഭിക്കാൻ തുടങ്ങി.

ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പമുള്ള അടിയാണ് അഹാനയുടെ അടുത്ത സിനിമ. അഹാന ഒരു സൗന്ദര്യ ദേവതയെ പോലെ തിളങ്ങുന്ന ഒരു മനോഹരമായ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്. ജിബിൻ ആർട്ടിസ്റ്റാണ് ഫോട്ടോസ് എടുത്തത്. അഫഷീന ഷാജഹാന്റെ സ്റ്റൈലിങ്ങിൽ ഫെമി ആന്റണിയാണ് അഹാനയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. അഴകി എന്നാണ് ചിത്രങ്ങൾക്ക് താഴെ ആരാധകർ നൽകിയിരിക്കുന്ന കമന്റ്.