‘പുതുവർഷത്തിലേക്ക് കടക്കുന്നുവെന്ന് തമന്ന, ലിപ് ലോക്കിനെ കുറിച്ച് ചോദിച്ച് ആരാധകർ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും സജീവ സാന്നിദ്ധ്യമായി മാറിയ ഒരു താര സുന്ദരിയാണ് തമന്ന ഭാട്ടിയ. ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറിയ തമന്ന, ഇന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറാൻ കാരണമായത് പക്ഷേ തെന്നിന്ത്യൻ സിനിമയിൽ അഭിനയിച്ച ശേഷമാണ്. ഇത്രയും വർഷത്തെ സിനിമ ജീവിതത്തിന് ഇടയിൽ തമന്ന സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങൾ ഒട്ടും ചെറുതല്ല.

ഹാപ്പി ഡേയ്സ് എന്ന സിനിമയാണ് തമന്നയ്ക്ക് തെന്നിന്ത്യയിൽ പ്രശസ്തി നേടി കൊടുത്ത സിനിമ. കേരളത്തിൽ പോലും അതിന്റെ ഡബ് പതിപ്പ് ഭയങ്കര തരംഗമായിരുന്നു ആ സമയത്ത്. അതിന് ശേഷം തമിഴിലും ധാരാളം സിനിമകളിൽ നായികയായ തമന്ന ബ്രഹ്മണ്ഡ സിനിമകളിലും അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചുവെന്നത് കൂടുതൽ താരപദവി നേടിക്കൊടുക്കാൻ കാരണമായി. ബോളിവുഡിലും കൂടുതൽ സിനിമകൾ ലഭിച്ചു.

പതിനേഴ് വർഷത്തെ സിനിമ ജീവിതത്തിൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് തമന്ന. ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് തമന്ന മലയാളത്തിലേക്ക് എത്തുന്നത്. ഹിന്ദിയിലും തെലുങ്കിലുമായി ഓരോ സിനിമകൾ വീതവും താരത്തിന്റെ വരാനുണ്ട്. വാർത്തകളിൽ എന്നും നിറഞ്ഞ് നിൽക്കാറുള്ള തമന്നയുടെ ന്യൂ ഇയർ ദിനത്തിലെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

പുതുവർഷ ആഘോഷ വേളയിൽ ബോളിവുഡ് നടനായ വിജയ് ശർമ്മയുമായി കിസ് ചെയ്യുന്ന ഒരു വീഡിയോയാണ് ഇത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വരെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ന്യൂ ഇയർ ആഘോഷങ്ങളുടെ ചിത്രങ്ങൾ തമന്ന പങ്കുവച്ചിരിക്കുകയാണ്. ഗോവയിലായിരുന്നു ന്യൂ ഇയർ ആഘോഷിച്ചത്. പക്ഷേ തമന്ന പങ്കുവച്ച ചിത്രങ്ങളിൽ വിജയ് ശർമ്മയെ സുഹൃത്തുക്കളോ ഇല്ല. ചിലർ പോസ്റ്റിന് താഴെ ലിപ് ലോക്കിനെ കുറിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.