‘നോർത്ത് ഇന്ത്യൻ പെൺകുട്ടിയെ പോലെ!! ചുവപ്പ് ലെഹങ്കയിൽ തിളങ്ങി നടി അദിതി രവി..’ – ഫോട്ടോസ് വൈറൽ

ചെറിയ വേഷങ്ങളിലൂടെ കരിയർ തുടക്കത്തിൽ അഭിനയിച്ച് തുടങ്ങിയ പിന്നീട് നായികാ നടിയായി മാറിയ ഒരാളാണ് നടി അദിതി രവി. അനൂപ് മേനോൻ, ഭാവന എന്നിവർ അഭിനയിച്ച ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലൂടെയാണ് അദിതി അഭിനയ രംഗത്തേക്ക് എത്തിപ്പെടുന്നത്. പിന്നീട് കുറച്ച് സിനിമകളിൽ അതുപോലെ സഹനടി തരത്തിലുളള വേഷങ്ങളിലാണ് അദിതി അഭിനയിച്ചിട്ടുണ്ടായിരുന്നത്.

സണ്ണി വെയ്‌ന്റെ അലമാര എന്ന സിനിമയിലൂടെ നായികയായി അരങ്ങേറിയ അദിതി, പിന്നീട് കൂടുതലും അത്തരം വേഷങ്ങളിലാണ് അഭിനയിച്ചത്. മോഹൻലാലിൻറെ മകൻ പ്രണവ് ആദ്യമായി നായകനായി അഭിനയിച്ച ആദി എന്ന സിനിമയിൽ നായികയായതും അദിതിയായിരുന്നു. ആ സിനിമ അദിതിക്ക് ഒരുപാട് ഗുണമാവുകയും ചെയ്തു. ഈ വർഷം തന്നെ നാല് സിനിമകളാണ് അദിതി അഭിനയിച്ചതിൽ ഇറങ്ങിയത്.

പത്താം വളവ്, 12-ത് മാൻ, കുറി, പീസ് തുടങ്ങിയ സിനിമകളാണ് അദിതിയുടെ ഈ വർഷമിറങ്ങിയത്. മലയാള തനിമയുള്ള ഒരു നായിക എന്നാണ് പ്രേക്ഷകർ അദിതിയെ വിശേഷിപ്പിച്ചിട്ടുള്ളത്. തൃശൂർ സ്വദേശിനിയായ അദിതി ഇപ്പോൾ താമസിക്കുന്നത് കൊച്ചിയിലാണ്. പഠന കാലത്ത് മോഡലിംഗ് ചെയ്യുകയും അതിലൂടെ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുകയും അങ്ങനെ സിനിമയിൽ അവസരം ലഭിക്കുകയും ചെയ്തു.

ഇൻസ്റ്റാഗ്രാമിൽ ഒരു മില്യണിന് അടുത്ത് ഫോളോവേഴ്സുള്ള അദിതി ചുവപ്പ് ലെഹങ്കയിലുള്ള ഒരു ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. കഹാനി സ്റ്റോറീസ് ഇൻ ത്രെഡ് എന്ന ബ്രാൻഡിന്റെ ലെഹങ്കയിലാണ് അദിതി തിളങ്ങിയത്. നൊസ്റ്റാൾജിയ ഇവെന്റ്‌സാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മെറിൻ രമ്യയാണ് അദിതിക്ക് ഷൂട്ടിംഗ് വേണ്ടി മേക്കപ്പ് ചെയ്തത്. നോർത്ത് ഇന്ത്യൻ പെൺകുട്ടികളെ പോലെയുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു.