December 11, 2023

‘ഓണത്തിനിടക്ക് ഒരു ബുള്ളറ്റ് പാട്ട്!! ജയശ്രീക്ക് ഒപ്പം തകർപ്പൻ ഡാൻസുമായി നടി വരദ..’ – വീഡിയോ വൈറൽ

മലയാള സിനിമ-സീരിയൽ രംഗത്ത് വളരെ സജീവമായി നിൽക്കുന്ന ഒരു താരമാണ് നടി വരദ. സിനിമയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ചിട്ടുള്ള വരദയുടെ ആദ്യ സിനിമ വാസ്തവമാണ്. അതിൽ പൃഥ്വിരാജിന്റെ സഹോദരി വേഷത്തിലാണ് വരദ അഭിനയിച്ചത്. മണിക്കുട്ടന്റെ സുൽത്താനിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്. ധാരാളം സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

സീരിയൽ താരമായ ജിഷിൻ മോഹനെയാണ് താരം വിവാഹം ചെയ്തത്. ഒരു മകനും താരത്തിനുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ വരദ ഒരു ഇൻസ്റ്റാ ഗ്ലാമറസ് എന്ന പേജിന് വേണ്ടി ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ബാലതാരമായി തിളങ്ങിയിട്ടുള്ള ജയശ്രീ ശിവദാസും താരത്തിന് ഒപ്പമുണ്ടായിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള താരമാണ് ജയശ്രീ ശിവദാസ്.

ഭ്രമരം, ആക്ഷൻ ഹീറോ ബിജു, ഇടുക്കി ഗോൾഡ്, 1948 കാലം പറഞ്ഞത്, ഒരിടത്തൊരു പുഴുയുണ്ട്, നിത്യഹരിത നായകൻ തുടങ്ങിയ സിനിമകളിലും ജയശ്രീ അഭിനയിച്ചിട്ടുണ്ട്. നിവിൻ പൊളി, ആസിഫ് അലി ഒന്നിച്ച അഭിനയിച്ച മഹാവീര്യറാണ് ജയശ്രീയുടെ അവസാന റിലീസ് ചിത്രം. വരദയും ജയശ്രീയും ഒന്നിച്ച ചെയ്ത ഓണം ഫോട്ടോ ഷൂട്ടിൽ ഇരുവരും തനി നാടൻ ലുക്കിലാണ് തിളങ്ങിയത്.

View this post on Instagram

A post shared by Varada (@varada_emi)

ഷൂട്ടിനിടയിൽ ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബുള്ളറ്റ് സോങ്ങ് എന്ന ഹിറ്റ് പാടിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. “ഓണത്തിനിടക്ക് ഒരു ബുള്ളറ്റ് പാട്ട്!! എന്റെ പ്രിയപ്പെട്ട ജയശ്രീയ്ക്ക് ഒപ്പം..” എന്ന ക്യാപ്ഷനോടെ വരദയാണ് വീഡിയോ പങ്കുവച്ചത്. പ്രണവ് പി.എസാണ് വീഡിയോ എടുത്തിരിക്കുന്നത്. ത്രെഡ്സ് ആൻഡ് ബ്രെഡ്സ് ആണ് കോസ്റ്റിയൂം ചെയ്തിരിക്കുന്നത്.