‘മാബലി വന്നേ.. അമൃതയെ ഊഞ്ഞാലിലാട്ടി ഗോപി സുന്ദർ!! തരംഗമായി ഓണം സോങ്ങ്..’ – വീഡിയോ വൈറൽ

‘മാബലി വന്നേ.. അമൃതയെ ഊഞ്ഞാലിലാട്ടി ഗോപി സുന്ദർ!! തരംഗമായി ഓണം സോങ്ങ്..’ – വീഡിയോ വൈറൽ

മലയാള സിനിമ സംഗീത രംഗത്ത് ഏറെ സജീവമായി നിൽക്കുന്ന ഒരു മ്യൂസിക് ഡയറക്ടറാണ് ഗോപി സുന്ദർ. യൂത്തിന്റെ ട്രെൻഡ് അനുസരിച്ചുള്ള സംഗീതം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഒരു സംഗീതജ്ഞനാണ് ഗോപി സുന്ദർ. സിനിമയിൽ പശ്ചാത്തല സംഗീതം നിർവഹിച്ചുകൊണ്ട് തുടങ്ങിയ ഗോപിസുന്ദർ ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള ഒരു മ്യൂസിക് ഡയറക്ടർ കൂടിയാണ്. തെലുങ്കിൽ തന്റേതായ ഒരു ഇടം ഗോപി സുന്ദർ നേടി കഴിഞ്ഞു.

മൂന്ന് മാസങ്ങൾക്ക് മുമ്പായിരുന്നു ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി ഒന്നിച്ചു ജീവിക്കാൻ തീരുമാനം എടുത്തത്. രണ്ട് പേരും നേരത്തെ വിവാഹിതരായിരുന്നെങ്കിലും നിയമപരമായി ആ ബന്ധം വേർപ്പെടുത്തിയിരുന്നു. ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനം എടുത്തപ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങളും പരിഹാസമായ കമന്റുകൾ സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വരികയും ചെയ്തു.

പലപ്പോഴും ഇരുവരുടെയും സ്വകാര്യ ജീവിതത്തിൽ കടന്നുകയറ്റം നടത്താൻ മലയാളികൾ ശ്രമിച്ചിരുന്നു. വിമർശകർക്ക് തങ്ങളുടെ അടിച്ചുപൊളിച്ചുള്ള ജീവിതത്തിലൂടെ ഗോപിസുന്ദറും അമൃതയും മറുപടി നൽകിയിട്ടുമുണ്ട്. ഇരുവരും ഒരുമിച്ച് പല സ്ഥലങ്ങളിലും യാത്ര ചെയ്യുകയും പ്രോഗ്രാം നടത്തുകയും അതുപോലെ ഒരുമിച്ച് മ്യൂസിക് വീഡിയോകൾ ചെയ്ത അത് വൈറലാവുകയുമൊക്കെ ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ ഓണത്തെ വരവേറ്റ് കൊണ്ട് ഗോപിസുന്ദറും അമൃത സുരേഷും ചേർന്ന് ചെയ്ത ഒരു ഓണം മ്യൂസിക് വീഡിയോയാണ് താരംഗമായി കൊണ്ടിരിക്കുന്നത്. ‘മാബലി വന്നേ..’ എന്നായിരുന്നു ഓണം സോങ്ങിന്റെ പേര്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട് വീഡിയോ. അമൃതയെ ഊഞ്ഞാലാട്ടുന്നതിന്റെ ചിത്രങ്ങളും ഇരുവരും ട്രഡീഷണൽ ലുക്കിൽ ഇരിക്കുന്ന ഫോട്ടോസും പങ്കുവച്ചിട്ടുണ്ട്.

CATEGORIES
TAGS