‘നടി ഉത്തര ഉണ്ണി അമ്മയായി!! സന്തോഷം പങ്കുവച്ച് അമ്മ ഊർമിള ഉണ്ണി..’ – ആശംസകളുമായി ആരാധകർ

സിനിമ താരവും നർത്തകിയുമായ നടി ഉത്തര ഉണ്ണി വിവാഹിതയായ വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. നടി ഊർമിള ഉണ്ണിയുടെ മകളായ ഉത്തര ബിസിനെസുകാരനായ നിതീഷ് എസ് നായരുമായിട്ടാണ് വിവാഹിതയായത്. സിനിമയിൽ അഭിനയിക്കുന്നത് നിർത്തിയെങ്കിലും തന്റെ നൃത്ത കരിയർ ഉത്തര തുടരുന്നുണ്ടായിരുന്നു. കൊച്ചിയിൽ ഒരു ഡാൻസ് സ്കൂളും ഉത്തര നടത്തുന്നുണ്ട്.

അതേസമയം ഉത്തരയുടെ ജീവിതത്തിലെ ഒരു മനോഹരമായ സന്തോഷ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഊർമിളയും ഉത്തരവും. ഉത്തര അമ്മയായ സന്തോഷമാണ് ഊർമിള ആരാധകരെ അറിയിച്ചത്. ഉത്തര ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ഊർമിള അറിയിച്ചിട്ടുണ്ട്. കുഞ്ഞിന് പേരും അവർ നേരത്തെ കണ്ടുവച്ചിരുന്നു, പേരും ഊർമിള വെളിപ്പെടുത്തി.

എന്ത് കൊണ്ട് ആ പേരും നൽകിയെന്ന് ഉത്തരയും ഊർമിളയും പറഞ്ഞു. “ജൂലൈ ആറിന് ദൈവത്തിന്റെ കൃപയാൽ, ഉത്തരയ്ക്കും നിതേഷിനും ഒരു പെൺകുഞ്ഞ് പിറന്നു – “ധീമഹീ നിതേഷ് നായർ”, സംസ്കൃതത്തിൽ “ധീമഹി” എന്നാൽ ജ്ഞാനി, ബുദ്ധിമതി എന്നാണ് അർത്ഥം. ഗായത്രി മന്ത്രത്തിൽ അത് സൂചിപ്പിക്കുന്നത് ഒരാൾ അവരുടെ ആന്തരിക ദൈവിക ഊർജ്ജങ്ങളെ സജീവമാക്കണം എന്നാണ്.

ഇത് സൂര്യ ഗായത്രിയും ഗണേഷ ഗായത്രിയിലും മറ്റ് ഗായത്രികളിലുമുണ്ട്..” ഉത്തരയ്ക്കും ഭർത്താവിനും ആശംസകൾ നേർന്ന് നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. നടി ഭാമയും ഉത്തരയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കിട്ടുണ്ടായിരുന്നു. ശില്പ ബാല, ദിവ്യ ഉണ്ണി, സംസ്കൃതി ഷേണായ് എന്നീ നടിമാരും ഉത്തരയ്ക്ക് ആശംസകൾ നേർന്ന് കമന്റുകൾ ഇട്ടിട്ടുണ്ട്. ഇടവപാതി എന്ന സിനിമയിലാണ് ഉത്തര മലയാളത്തിൽ അഭിനയിച്ചത്.